പരീക്ഷാ റീടോട്ടലിംഗ് ഫലം
രണ്ടാംവർഷ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി പുനഃക്രമീകരിച്ചു
എട്ടിനു നടത്താനിരുന്ന തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ പത്തിലേക്കു മാറ്റി പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്കോ സമയത്തിനോ മാറ്റമില്ല.
ഫാം ഡി പരീക്ഷാ അഡ്മിറ്റ് കാർഡ്
30ന് ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, നാലാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ, ഡിസംബർ 31ന് ആരംഭിക്കുന്ന ഒന്നാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷ
20ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.