എംബിഎ (സിയുസിഎസ്എസ്, ഫുൾടൈം/പാർട്ട്ടൈം) റഗുലർ/ സപ്ലിമെന്ററി മൂന്നാം സെമസ്റ്റർ പരീക്ഷ 15നും ഒന്നാം സെമസ്റ്റർ പരീക്ഷ 16നും ആരംഭിക്കും.
എൽഎൽഎം (2016 പ്രവേശനം മുതൽ) റഗുലർ/ സപ്ലിമെന്ററി ഒന്നാം സെമസ്റ്റർ പരീക്ഷ 21നും മൂന്നാം സെമസ്റ്റർ പരീക്ഷ 22നും ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (2016 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 21ന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബർ 2018 റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
2019 ഏപ്രിലിൽ നടത്തിയ അവസാന വർഷ/ മൂന്ന്, നാല് സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.