ബിരുദം ആറാം സെമസ്റ്ററിൽ തുടർപഠനം
കാലിക്കട്ട് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷത്തിൽ ബിരുദത്തിന് ചേർന്ന് ബിഎ/ ബികോം/ ബിഎസ് സി മാത്സ്/ ബിബിഎ (സിയുസിബിസിഎസ്എസ്) ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പഠനം തുടരുന്നതിന് 18 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ് : 0494 2407357, 2407494.
പരീക്ഷ
വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എംകോം (2015 മുതൽ പ്രവേശനം) ഫസ്റ്റ് അപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്മന്റ് പരീക്ഷ 17ന് ആരംഭിക്കും.
ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ഒന്നാം സെമസ്റ്റർ ബിഎച്ച്എ (സിബിഎസ്എസ്, 2019 സിലബസ്2019 പ്രവേശനം മാത്രം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ പത്ത് വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 വരെ രജിസ്റ്റർ ചെയ്യാം.
എംബിഎ (സിയുസിഎസ്എസ്) ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് ഒന്നാം സെമസ്റ്റർ പരീക്ഷ 16നും മൂന്നാം സെമസ്റ്റർ പരീക്ഷ 15നും ആരംഭിക്കും.
പരീക്ഷാഫലം
എംഫിൽ കോമേഴ്സ് ഒന്ന് (ഒക്ടോബർ 2018), രണ്ട് (ജൂണ് 2019) പരീക്ഷാഫലം വെബ്സൈറ്റിൽ.
2019 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സി യുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
ബിഎഡ് പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎഡ് പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്: ഡ്രൈവിംഗ് ടെസ്റ്റ്
കാലിക്കട്ട് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ രേഖകൾ ഹാജരാക്കിയവരിൽ യോഗ്യരായവർക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് 14, 15 തിയതികളിൽ രാവിലെ 9.30ന് സർവകലാശാലയിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.