ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം
ഒന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ച
തിയറി പരീക്ഷാ ക്രമീകരണം
പത്തിനു തുടങ്ങുന്ന തേർഡ് പ്രഫഷണൽ എംബിബിഎസ് പാർട്ട് ഒന്ന് റെഗുലർ തിയറി പരീക്ഷയ്ക്കു തിരുവനന്തപുരം എസ്ആർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്ററിൽ രജിസ്റ്റർ ചെയ്തിരുന്ന 23 വിദ്യാർത്ഥികൾ, കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു വിധേയമായി ഐഡന്റിറ്റി കാർഡ് ഹാജരാക്കി ആരോഗ്യശാസ്ത്ര സർവകലാശാലയിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപ്പറ്റി സർവകലാശാലയിൽതന്നെ പരീക്ഷ എഴുതണം. വിവരങ്ങൾ വെബ്സൈറ്റിൽ.
തിയറി പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം
16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ തങ്ങളുടെ മാതൃസ്ഥാപനത്തിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപ്പറ്റി അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ.
തിയറി പരീക്ഷാ തിയതി
31ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ഫെബ്രുവരി നാലിന് ആരംഭിക്കുന്ന എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് ഒന്ന് സപ്ലിമെന്ററി (2014 & 2018 സ്കീം) പരീക്ഷയ്ക്ക് 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അഞ്ചിന് ആരംഭിക്കുന്ന എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 സപ്ലിമെന്ററി (2014 സ്കീം) പരീക്ഷയ്ക്ക് 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 17 വരേയും സൂപ്പർഫൈനോടുകൂടി 20 വരേയും രജിസ്ട്രേഷൻ നടത്താം.
18ന് ആരംഭിക്കുന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 സപ്ലിമെന്ററി പരീക്ഷയ്ക്ക് 13 മുതൽ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 30 വരെയും സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഒന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
24ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് 20 മുതൽ ഫെബ്രുവരി നാലുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു ഫൈനോടുകൂടി ഫെബ്രുവരി ആറുവരെയും സൂപ്പർഫൈനോടുകൂടി ഫെബ്രുവരി പത്തുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
26ന് ആരംഭിക്കുന്ന ഒന്നാംവർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം 13 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 30 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി മൂന്നുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.