2019 നവംബറിൽ നടത്തിയ എംഫിൽ മലയാളം, കെമിസ്ട്രി 2018 2019 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി, ജൂലൈ 2019 (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടത്തിയ മൂന്നാം വർഷം എംബിബിഎസ് പാർട്ട് രണ്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ അപേക്ഷിക്കാം.
2019 ഒക്ടോബറിൽ നടത്തിയ എംഫിൽ അറബിക് (20182019 ബാച്ച്) യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2019 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിച്ച വിദ്യാർഥികൾക്ക് മാത്രം 22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽബി പരീക്ഷകൾക്ക് 16 വരെ പരീക്ഷാഫീസ് ഒടുക്കി ഓഫ്ലൈനായി അപേക്ഷിക്കാം.
അസൈൻമെന്റ് സമർപ്പിക്കാൻ ഒരവസരം കൂടി
അസൈൻമെന്റ്, കേസ് അനാലിസിസ് സമർപ്പിക്കാത്ത് 201718, 201819 യുജി/പിജി വിദ്യാർഥികൾക്ക് അവ അതത് കോഓർഡിനേറ്റർക്ക് 14 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ സമർപ്പിക്കാം. ഇനിയൊരവസരം ഉണ്ടായിരിക്കുന്നതല്ല.