യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷൻ 18 വരെ അപേക്ഷിക്കാം
യുജി, പിജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തീയതി 18 വരെ നീട്ടി. 3000 രൂപ സൂപ്പർ ഫൈനോടെ ഇന്നു മുതൽ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.mgu.ac.in. പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസടവ് സംബന്ധിച്ച അന്വേഷണങ്ങൾ techsupport<\@>mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാം. ഫോൺ: 0481 2731325, 2733365, 2733681.
പരീക്ഷഫലം
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (2018 അഡ്മിഷൻ റെഗുലർ, 2018 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 24 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
2019 ഫെബ്രുവരിയിലെ മൂന്ന്, നാല് സെമസ്റ്റർ എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ 15 നും 17നുമിടയിൽ ഹാൾട്ടിക്കറ്റ്, ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡുമായി പരീക്ഷാ ഭവനിലെ സെക്ഷനിൽ (റൂംനന്പർ 226) ഹാജരാകണം.
എംഫിൽ; 16 വരെ അപേക്ഷിക്കാം
പഠനവകുപ്പുകളിൽ എംഫിൽ പ്രോഗ്രാമുകളിലേക്ക് 16 വരെ അപേക്ഷിക്കാം. സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ബയോസയൻസസ്, കെമിക്കൽ സയൻസസ്, എൻവയോണ്മെന്റൽ സയൻസസ്, പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, ലെറ്റേഴ്സ്, ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, സോഷ്യൽ സയൻസസ്, പെഡഗോഗിക്കൽ സയൻസസ്, മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസസ് എന്നീ പഠനവകുപ്പുകളിലെ വിവിധ എംഫിൽ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിലെ ’അഡ്മിഷൻസ്’ വിഭാഗത്തിലെ ’എംഫിൽ’ എന്ന ലിങ്കിൽ ലഭിക്കും.