സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി ജൂലൈ 2019 (2008 സ്കീം), കന്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് റെഗുലർ ഏപ്രിൽ 2019 (2018 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 2020 ജനുവരി 14 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംടെക് സപ്ലിമെന്ററി (2013 സ്കീം, നവംബർ 2019) പരീക്ഷയുടെ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ 20182019 ബാച്ച് (സിഎസ്എസ്) എംഫിൽ തമിഴ്, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ബയോകെമിസ്ട്രി, ജനിറ്റിക്സ് ആൻഡ് ജീനോമിക്സ്, 2019 നവംബറിൽ നടത്തിയ 20172019 ബാച്ച് (സിഎസ്എസ്) എംടെക് ഇല്ക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2015 സ്കീം) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 ജനുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംസിഎ റെഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൂല്യനിർണയ ക്യാന്പ്
2019 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകളിലെ സിബിസിഎസ്എസ് കോഴ്സിന്റെ റെഗുലർ ക്ലാസുകൾ 2020 ജനുവരി 17 നും കരിയർ റിലേറ്റഡ് (സിആർ) കോഴ്സിന്റെ റെഗുലർ ക്ലാസുകൾ 2020 ജനുവരി 18 നും റദ്ദ് ചെയ്യും. റെഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത ദിവസങ്ങളിലെ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മൂല്യനിർണയ ചുമതലയുളള എല്ലാ അധ്യാപകരും അറിയിപ്പ് ലഭിച്ച പ്രകാരമുള്ള ക്യാന്പുകളിൽ നിർബന്ധമായും ഹാജരാകണം.