ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ: പുതുക്കിയ പരീക്ഷാ തീയതി
ജനുവരി 15ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി 2019 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ 20ന് നടക്കും. ബികോം (മോഡൽ ഒന്ന് പാർട്ട് മൂന്ന് മെയിൻ) ആനുവൽ സ്കീം സ്പെഷൽ മേഴ്സി ചാൻസ് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018 റെഗുലർ,പ്രൈവറ്റ്) പരീക്ഷകൾ 22ന് നടക്കും. ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (2019 അഡ്മിഷൻ റെഗുലർ,സപ്ലിമെന്ററി അഫിലിയേറ്റഡ് കോളജുകൾ, ഡിപ്പാർട്ട്മെന്റ്), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്മെന്റ് മാത്രം) പരീക്ഷകൾ 27നും നടക്കും. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.
പരീക്ഷാ തീയതി
ഒന്നാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2018 അഡ്മിഷൻ റെഗുലർ, 2018ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31 മുതൽ ആരംഭിക്കും. 18 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (സിബിസിഎസ്, 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, സിബിസിഎസ്എസ്, 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
2019 ഏപ്രിലിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഏപ്രിലിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് ഫാർമസി (പഴയ സ്കീം 2016ന് മുന്പുള്ള അഡ്മിഷൻ, പുതിയ സ്കീം 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എൽഡി ക്ലാർക്ക് പരീക്ഷാ പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽഡി ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലന പരിപാടി എംജി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കും. 0481 2731025.
അധ്യാപക പോർട്ടൽ
സർവകലാശാല ടീച്ചേഴ്സ് പോർട്ടൽ 31 വരെ തുറക്കും. കോളജുകളിൽനിന്ന് അധ്യാപകരുടെ വിവരങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാം.