നവംബർ/ഡിസംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം) എംഎസ്സി മാത്തമാറ്റിക്സ് (2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി 28, 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കാര്യവട്ടം, വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0471 2386442
പ്രാക്ടിക്കൽ
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിപിഎ (ഡാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 2020 21 മുതൽ 27 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ കോഴ്സിന്റെ പ്രായോഗിക പരീക്ഷ 23 മുതൽ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാതീയതി
ഒന്ന്, മൂന്ന് സെമസ്റ്റർ ബിഡെസ് പരീക്ഷകൾ 24 നും, അഞ്ചാം സെമസ്റ്റർ ബിഡെസ് പരീക്ഷ 28 നും ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജനുവരിയിൽ ആരംഭിക്കുന്ന എംസിഎ ഒന്ന്, മൂന്ന് സെമസ്റ്റർ റെഗുലർ ആന്‍ഡ് സപ്ലിമെന്ററി (2015 സ്കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് 23 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്‍ഡ് സ്കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി 10 ന് ആരംഭിക്കും. 25 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടുകൂടി 31 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ ബിപിഎ (മേഴ്സിചാൻസ്) ബിരുദ ആന്വൽ സ്കീം പാർട്ട് ഒന്നും രണ്ടും പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി ഫീസടച്ച് നിർദിഷ്ട അപേകഷാഫോറത്തിൽ 29 വരെ അപേക്ഷിക്കാം.