University News
ഓ​ൾ ഇ​ന്ത്യാ ലോ ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് മേ​യ് മൂ​ന്നി​ന്
നാ​​​ഷ​​​ണ​​​ൽ ലോ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി മു​​​ത​​​ൽ പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാം വ​​​രെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്താ​​​നു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ ലോ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് (എ​​​ഐ​​​എ​​​ൽ​​​ഇ​​​ടി) മേ​​​യ് മൂ​​​ന്നി​​​നു രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മാ​​​ണ്. പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ​​​ എ​​​ൽ​​​എ​​​ൽ​​​ബി, എ​​​ൽ​​​എ​​​ൽ​​​എം, പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കാ​​​ണ് എ​​​ഐ​​​എ​​​ൽ​​​ഇ​​​ടി വ​​​ഴി അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​ഹ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഭോ​​​പ്പാ​​​ൽ, ച​​​ണ്ഡി​​​ഗ​​​ഡ്, ചെ​​​ന്നൈ, ക​​​ട്ട​​​ക്, ന്യൂ​​​ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ജ​​​യ്പുർ, ജ​​​മ്മു, ജോ​​​ധ്പുർ, കോ​​​ൽ​​​ക്ക​​​ത്ത, ല​​​ക്നോ, മും​​​ബൈ, പാ​​​റ്റ്ന, റാ​​​യ്പുർ, വാ​​​ര​​​ണാ​​​സി, നാ​​​ഗ്പുർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​റ്റു പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ.

പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ആ​​​കെ 80 സീ​​​റ്റ് ഉ​​​ള്ള​​​തി​​​ൽ 70 സീ​​​റ്റും നി​​​ക​​​ത്തു​​​ന്ന​​​ത് എ​​​ഐ​​​എ​​​ൽ​​​ഇ​​​ടി വ​​​ഴി​​​യാ​​​ണ്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു മു​​​ത​​​ൽ 4.30 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. ഇം​​​ഗ്ലീ​​​ഷ്, പൊ​​​തു​​​വി​​​ജ്ഞാ​​​നം, ച​​​രി​​​ത്രം, ഭൂ​​​മി​​​ശാ​​​സ്ത്രം, സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്രം, പൗ​​​ര​​​ധ​​​ർ​​​മം, നി​​​യ​​​മ​​​അ​​​ഭി​​​രു​​​ചി, ബൗ​​​ദ്ധി​​​ക​​​ശേ​​​ഷി, ക​​​ണ​​​ക്ക് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ് 85,000 രൂ​​​പ. ര​​​ജി​​​സ്ട്രാ​​​റു​​​ടെ പേ​​​രി​​​ൽ 550 രൂ​​​പ​​​യു​​​ടെ ഡി​​​ഡി സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ല​​​ഭി​​​ക്കും.

എ​​​ൽ​​​എ​​​ൽ​​​എം: ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​ൽ​​​എ​​​ൽ​​​ബി പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ആ​​​കെ സീ​​​റ്റ് 25. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ്പ് ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ നി​​​യ​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​ന്യാ​​​സ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും. കോ​​​ഴ്സ് ഫീ​​​സ് 1,25,000 രൂ​​​പ.
പി​​​എ​​​ച്ച്ഡി: ബ​​​ന്ധ​​​പ്പെട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മാ​​​ണു യോ​​​ഗ്യ​​​ത. നെ​​​റ്റ്, ജെ​​​ആ​​​ർ​​​എ​​​ഫ്, എം​​​ഫി​​​ൽ എ​​​ന്നി​​​വ​​​യു​​​ള്ള​​​വ​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ട.

ര​​​ജി​​​സ്ട്രാ​​​റു​​​ടെ പേ​​​രി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​റാ​​​വു​​​ന്ന 3,050 രൂ​​​പ​​​യു​​​ടെ(​​​സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 1050 രൂ​​​പ) ഡി​​​ഡി സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കും. ഓ​​​ണ്‍​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​രി​​​ലെ ദാ​​​രി​​​ദ്ര്യ​​​രേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സ് ഇ​​​ല്ല.
പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ എ​​​ട്ട്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നും: www.nludelhi.ac.in.
വി​​​ലാ​​​സം: ര​​​ജി​​​സ്ട്രാ​​​ർ, നാ​​​ഷ​​​ണ​​​ൽ ലോ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡ​​​ൽ​​​ഹി, സെ​​​ക്ട​​​ർ14, ദ്വാ​​​ര​​​ക, ന്യൂ​​​ഡ​​​ൽ​​​ഹി110078. ഫോ​​​ണ്‍: 01128034993, 28034257.