ജനുവരി 29 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം (എഫ്ഡിപി) (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ .
തീയതി നീട്ടി
2018 എംഎഡിന്റെ പുതിയ സ്കീംപ്രകാരം, 2018 20 ബാച്ചിലെ എംഎഡ് വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പരീക്ഷയോടൊപ്പം ഡിസർട്ടേഷൻ സമർപ്പിക്കുന്നതിനുളള അവസാനതീയതി 31 ആയി പുതുക്കി നിശ്ചയിച്ചു.
വൈവാ വോസി
നവംബറിൽ നടത്തിയ മുന്ന്, നാല് സെമസ്റ്റർ എംഎ ഹിന്ദി (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ കേന്ദ്രം) പരീക്ഷയുടെ വൈവാ വോസി 28, 29, 30 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0471 2386442
പരീക്ഷാഫീസ്
മാർച്ച് 16 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിബിഎ റെഗുലർ ആന്റ് സപ്ലിമെന്ററി (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷയ്ക്ക് ഫെബ്രുവരി അഞ്ചു വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 10 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ഫീസിനു പുറമെ 200 രൂപ മൂല്യനിർണയ ക്യാന്പ് ഫീയായും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുളളൂ. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഫെബ്രുവരി 12 മുതൽ നടത്തുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) 2011 & 2014 സ്കീം പരീക്ഷയ്ക്ക് 28 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി മൂന്നു വരെയും അപേക്ഷിക്കാം. 2014 സ്കീമിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഇന്റർവ്യൂവിന് മാറ്റമില്ല
സർവകലാശാല അക്വാട്ടിക് ബയോളജി ആന്‍ ഫിഷറീസ് പഠന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്കുളള നിയമനത്തിന് 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂവിന് മാറ്റമില്ല.
പരീക്ഷാഫലം
പാർട്ട് മൂന്ന് മാത്തമാറ്റിക്സ് മെയിൻ (ബിഎസ്സി ആന്വൽ സ്കീം) സപ്ലിമെന്ററി ഒക്ടോബർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം.