ഫെബ്രുവരിയിൽ നടക്കുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം ഒന്നും മൂന്നും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 13 മുതൽ 18 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിപിഎ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2020 ഫെബ്രുവരി 10 മുതൽ 12 വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ, ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ, ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 25, ഫെബ്രുവരി ആറ്, ഫെബ്രുവരി 14 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഫെബ്രുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷ, ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി 12. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഓഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ.