മൂല്യനിർണയ ക്യാന്പ്: ക്ലാസുകൾ റദ്ദ് ചെയ്തു
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകളിലെ സിബിസിഎസ്എസ് കോഴ്സിന്റെ റെഗുലർ ക്ലാസുകൾ 14 നും കരിയർ റിലേറ്റഡ് (സിആർ) കോഴ്സിന്റെ റെഗുലർ ക്ലാസുകൾ 15 നും റദ്ദ് ചെയ്യും.
റെഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത ദിവസങ്ങളിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
ടൈംടേബിൾ
18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് ഡിഗ്രി മേഴ്സിചാൻസ് (2004 സ്കീം), 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (2013 സ്കീം) എന്നീ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
ജനുവരി 25 ൽ പ്രസിദ്ധീകരിച്ച ഏഴാം സെമസ്റ്റർ ബിടെക് ജൂലൈ 2019, 2013 സ്കീം ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനിയറിംഗ്, ബയോടെക്നോളജി ആന്‍ഡ് ബയോകെമിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷൻ എന്നീ ബ്രാഞ്ചുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 15 വരെ നീട്ടി.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോം എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.