25ന് ആരംഭിക്കുന്ന നാലാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം, 2011 പ്രവേശകർക്കു മാത്രം) പരീക്ഷയ്ക്ക് 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
25ന് ആരംഭിക്കുന്ന രണ്ടാംവർഷ എംപിടി ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷയ്ക്കു പത്തുമുതൽ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 16ന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എം എസ് ഡിഗ്രി സപ്ലിമെന്ററി (2013 &2016 സ്കീം) പരീക്ഷയ്ക്ക് പത്തു മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 17ന് ആരംഭിക്കുന്ന തേർഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയ്ക്ക് 11 മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
17നു തുടങ്ങുന്ന മൂന്നാംവർഷ ഫാംഡി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, 24ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ, 28ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി പരീക്ഷ, മാർച്ച് നാലിന് ആരംഭിക്കുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ, മാർച്ച് അഞ്ചിന് ആരംഭിക്കുന്ന ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) തിയറി പരീക്ഷ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ് ഫലം
എംപിഎച്ച് പാർട്ട് 2 ഡിഗ്രി റെഗുലർ പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.