1998 അഡ്മിഷന് മുൻപുളള ഓൾഡ് സ്കീം എൽഎൽബി ത്രിവത്സരം (ആന്വൽ സ്കീം) മേഴ്സിചാൻസ് ഒന്ന്, രണ്ട്, മൂന്ന് വർഷ ഏപ്രിൽ 2020 പരീക്ഷകൾക്ക് 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം അപേക്ഷകൾ (മേഴ്സി ചാൻസ് ഫീസ് ഉൾപ്പെടെ) സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
1998 അഡ്മിഷന് മുൻപുളള ഓൾഡ് സ്കീം പഞ്ചവൽസര എൽഎൽബി (ആന്വൽ സ്കീം) മേഴ്സിചാൻസ് മൂന്ന്, നാല്, അഞ്ച് വർഷ ഏപ്രിൽ 2020 പരീക്ഷകൾക്ക് 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് രണ്ടുവരെയും അപേക്ഷിക്കാം. ഓരോ പരീക്ഷയ്ക്കും പ്രത്യേകം അപേക്ഷകൾ (മേഴ്സി ചാൻസ് ഫീസ് ഉൾപ്പെടെ) സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂലൈ 2019 ൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ എഫ്ഡിപി സിബിസിഎസ്എസ് (റെഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014, 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാർച്ച് രണ്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏകദിന ശിൽപശാല
സർവകലാശാല കോളജ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ 24 ന് സർവകലാശാല സെനറ്റ് ചേംബറിൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് വേണ്ടി “ഇന്നവേഷൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് പ്രോസസ്സ് ” എന്ന വിഷയത്തിൽ ഒരു ഏകദിന ശിൽപശാല സംഘടിപ്പിക്കും.
കമ്മ്യൂണിക്കേറ്റീവ് അറബിക് ക്ലാസാരംഭം
സർവകലാശാല അറബിക് വിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിപ്ലോമ കോഴ്സിന്റെ രണ്ടാമത് ബാച്ചിന്റെ ക്ലാസുകൾ 22ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർഥികളും കാര്യവട്ടത്തുള്ള അറബിക് വിഭാഗത്തിൽ എത്തണം. താൽപര്യമുള്ളവർ അന്നേദിവസം രാവിലെ അറബിക് വിഭാഗത്തിൽ എത്തിച്ചേരണം.