ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രാണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 3, 4 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫീസ്
മാർച്ചിൽ നടത്തുന്ന ബികോം (ആന്വൽ സ്കീം പ്രൈവറ്റ്) റെഗുലർ, ഇംപ്രൂവ്മെന്റ് ആന്‍ഡ് സപ്ലിമെന്ററി പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് രണ്ടു വരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ചു വരെയും 400 രൂപ പിഴയോടെ മാർച്ച് ഏഴു വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.