മാർച്ച് 16ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഡിസംബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെ, 2009 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 മാർച്ച് രണ്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2019 ഒക്ടോബറിൽ നടത്തിയ എംഫിൽ ഫിസിക്കൽ എഡ്യൂക്കേഷൻ (2018 19 ബാച്ച്) എൽഎൻസിപിഇ, കാര്യവട്ടം വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റർവ്യൂ മാറ്റി
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎം) എംബിഎ (ഫുൾടൈം) കോഴ്സിലേക്ക് 2020 21 വർഷത്തെ പ്രവേശനത്തിന് 26, 27, 28 തീയതികളിൽ നടത്താനിരുന്ന ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫീസ്
ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ 2001 & 2013 സ്കീം മേഴ്സിചാൻസ്, വിദൂരവിദ്യാഭ്യാസം പരീക്ഷകൾക്ക് (ആന്വൽ) മാർച്ച് രണ്ടുവരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ച്വരെയും 400 പിഴയോടെ മാർച്ച് ഏഴ്വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ മേഴ്സിചാൻസ് ഫീസായ (മൂന്ന് പേപ്പറുകളോ അതിൽ താഴെയോ 7500, നാല് പേപ്പറോ അതിൽ കൂടുതലോ ഓരോ പേപ്പറിനും 2500 രൂപ വീതം) സി.വി ക്യാന്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ അഞ്ച് ശതമാനം തുകയും അധികമായി അടയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ (2014 അഡ്മിഷൻ സപ്ലിമെന്ററി) വിദൂരവിദ്യാഭ്യാസം പരീക്ഷകളുടെ ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2020 മാർച്ച രണ്ടുവരെയും 150 രൂപ പിഴയോടെ മാർച്ച് അഞ്ച്വരെയും 400 രൂപ പിഴയോടെ മാർച്ച് ഏഴുവരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ സി.വി ക്യാന്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ അഞ്ച് ശതമാനം തുകയും അധികമായി അടയ്ക്കണം. 2020 മാർച്ചിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ മാർച്ച് മൂന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃപരിശോധന
2019 ഡിസംബറിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ പുനഃപരിശോധനയ്ക്ക് മാർച്ച് രണ്ടുവരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഓരോ പേപ്പറിന് 525 രൂപ ഫീസടച്ച് സിഎസ്എസ് ഓഫീസിൽ എത്തിക്കണം.