University News
നാലാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം, എംഎസ്.ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്എം റെഗുലര്‍‌, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ
25 മുതല്‍ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം, എംഎസ്.ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്എം റെഗുലര്‍‌, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് (സിയുസി എസ്എസ് 2016 മുതല്‍ പ്രവേശനം) പരീക്ഷ 30 മുതല്‍ നടത്തും.

പൊസിഷന്‍ ലിസ്റ്റ് വെബ്‌സൈറ്റില്‍

2018 വര്‍ഷത്തെ ബിടിഎച്ച്എം(സിയുസിബിസിഎസ്എസ്), ബി കോം ഓണേഴ്സ് (സിയുസിഎസ് എസ്) എപി സീരീസ്, 2015 പ്രവേശനം പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസ് അടച്ച് രസീത് സഹിതം പരീക്ഷാഭവനില്‍ ബികോം വിഭാഗത്തില്‍ അപേക്ഷിക്കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ് അടയ്ക്കണം.

പിഎച്ച്ഡി മലയാളം

2020 അധ്യയന വര്‍ഷത്തിലേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിന്‍റെ ഷോര്‍ട്ട് ലിസ്റ്റ് www.cuonline.ac.in വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട്‌ലിസ്റ്റില്‍ മലയാളം വിഭാഗത്തില്‍ യോഗ്യത നേടിയവര്‍ 11നകം പഠന വിഭാഗത്തില്‍ ഹാജരാവണം. നാല് ഒഴിവുകള്‍ ഉണ്ട്. ഗവേഷണ രൂപ രേഖയും റിസര്‍ച്ച് ഗൈഡിന്‍റെ സമ്മത പത്രവും ഹാജരാക്കണം.

അഫ്‌സല്‍ ഉല്‍ ഉലമ പരീക്ഷാ ഹാള്‍ ടിക്കറ്റ് വെബ്സൈറ്റില്‍

10 ന് ആരംഭിക്കുന്ന അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷാ ഹാള്‍ ടിക്കറ്റും പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും വെബ്സൈറ്റില്‍‌.

എക്സാമിനേഴ്സ് മീറ്റിംഗ്

ആറാം സെമസ്റ്റര്‍ ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ബിസിഎ പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലും പാലക്കാട് ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളജിലും പത്തിന് രാവിലെ 10.30ന് ഹാജരാകണം.

ആറാം സെമസ്റ്റര്‍ ബിഎസ് സി ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പത്തിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലും വയനാട് ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ മുട്ടില്‍ ഡബ്ല്യൂഎംഓ കോളജിലും പാലക്കാട് ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ ഒന്പതിന് രാവിലെ 10.30നു പാലക്കാട് മേഴ്സി കോളജിലും ഹാജരാകണം.
ആറാം സെമസ്റ്റര്‍ ബിഎസ് സി ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് തൃശ്ശൂര്‍ ജില്ലയിലെ കോളജുകളിലെ അധ്യാപകര്‍ പത്തിന് രാവിലെ 10.30ന് എല്‍ത്തുരുത് സെന്‍റ് അലോഷ്യസ് കോളജില്‍ ഹാജരാകണം.

പരീക്ഷാഫലം

2017 ഏപ്രിലില്‍ നടത്തിയ മൂന്നാം വര്‍ഷ ബിപിഎഡ് സ്‌പെഷല്‍ സപ്ലിമെന്‍റ് പരീക്ഷാഫലം വെബ്സൈറ്റില്‍.

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (സിസിഎസ്എസ് ) പരീക്ഷാഫലം വെബ്സൈറ്റില്‍.

2019 ഏപ്രിലില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബിആര്‍ക് റെഗുലര്‍‌, സപ്ലിമെന്‍ററി (2004, 2012, 2017 സ്‌കീമുകള്‍) പരീക്ഷാഫലം വെബ്സൈറ്റില്‍‌. പുനര്‍മൂല്യ നിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്‌സ്, എംഎസ് സി ഫാഷന്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍‌. പുനര്‍മൂല്യ നിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം
More News