കെ.മുഹമ്മദ് ഇസ്മായില്‍ സി.എച്ച് ചെയര്‍ ഡയറക്ടര്‍
സി.എച്ച്. മുഹമ്മദ് കോയ ചെയറിന്റെ പുതിയ ഡയറക്ടറായി കെ. മുഹമ്മദ് ഇസ്മായിലിനെ വൈസ് ചാന്‍സലര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് മുന്‍ കോ ഓര്‍ഡിനേറ്ററും കെഎച്ച്എസ്ടിയു സംസ്ഥാന മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. നിലവിലുള്ള ഡയറക്ടര്‍ പി.കെ. അബ്ദുല്‍ ലത്തീഫിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമനം.
ബിഎഡ് മൂല്യനിര്‍ണയ ക്യാമ്പ്
നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 19, 20, 21, 23 തിയതികളില്‍ കോഴിക്കോട് ജിസിടിഇ, തൃശൂര്‍ ഐഎഎസ്ഇ, ഫാറൂഖ് ട്രെയിനിംഗ് കോളജ്, ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളില്‍ നടക്കും. പാനലില്‍ ഉള്‍പ്പെട്ട ട്രെയിനിംഗ് കോളജ് അധ്യാപകര്‍ ചെയര്മാന്മാരുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
അഫ്സല്‍ഉല്‍ഉലമ പ്രിലിമിനറി ഗ്രേഡ് കാര്‍ഡ് വിതരണം
2019 മേയില്‍ നടത്തിയ അഫ്സല്‍ഉല്‍ ഉലമ പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ 18 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.
എല്‍എല്‍ബി സ്പെഷല്‍ സപ്ലിമെന്ററി മാര്‍ക്ക് ലിസ്റ്റ്
രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2008 മുതല്‍ 2012 വരെ പ്രവേശനം), ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ പഞ്ചവത്സര എല്‍എല്‍ബി (2008 മുതല്‍ 2010 വരെ പ്രവേശനം) സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ സ്പെഷല്‍ സപ്ലിമെന്ററി എക്സാം യൂണിറ്റില്‍ നിന്നും വിതരണം ചെയ്യും.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
ബിവോക് മള്‍ട്ടിമീഡിയ വൈവ
ആറാം സെമസ്റ്റര്‍ ബിവോക് മള്‍ട്ടിമീഡിയ ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് ഇവാലുവേഷന്‍/ വൈവ എന്നിവ 21ന് നടക്കും.