ഒന്നാം സെമസ്റ്റർ എംഎസ്സി പരീക്ഷകൾ 20 മുതൽ ആരംഭിക്കും
ഒന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ് 20152017 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) . വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎ, എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം (20152017 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 20 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംകോം (സിഎസ്എസ് 20152017 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 20 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 20 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി ബയോഇൻഫർമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 നവംബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടന്ന ഒന്നാം സെമസ്റ്റർ (2019 2021 ബാച്ച്) എംഎ മലയാളം, ഇംഗ്ലീഷ് സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ചുമതലയേറ്റു
എംജി സർവകലാശാലയുടെ ഫിനാൻസ് ഓഫീസറായി ബിജു മാത്യു ചുമതലയേറ്റു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കന്പനി ലിമിറ്റഡിൽ ഫിനാൻസ് വിഭാഗം ജനറൽ മാനേജരായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ ഫെലോഷിപ്പ് മെന്പറാണ്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ്. ഭാര്യ: ഡെൻസി ബിജു മകൻ: സബിൻ ബിജു(വിദ്യാർഥി).
സെനറ്റ് തെരഞ്ഞെടുപ്പ്; 27 വരെ പത്രിക പിൻവലിക്കാം
സർവകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച സാധുവായ നാമനിർദ്ദേശപത്രിക സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 27ന് രാവിലെ 11.30 വരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം.