മേയ് അഞ്ച് മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബിഎസ്സി കന്പ്യൂട്ടർ സയൻസ്/ബിസിഎ ആനുവൽ സ്കീം, സപ്ലിമെന്ററി 2014 അഡ്മിഷൻ, മേഴ്സിചാൻസ് 2012 അഡ്മിഷൻ വരെ & 2013 അഡ്മിഷൻ (വിദൂര വിദ്യാഭ്യാസ വിഭാഗം) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2020 ഏപ്രിലിൽ നടക്കുന്ന മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ ബിബിഎ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് 18 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 31വരെയും 400 രൂപ പിഴയോടെ ഏപ്രിൽ രണ്ടുവരെയും അപേക്ഷിക്കാം. പരീക്ഷാഫീസായി ഓരോ പേപ്പറിനും 150 രൂപ വീതവും മാർക്ക്ലിസ്റ്റ് ഫീസായി 100 രൂപയും ക്യാന്പ് ഫീസായി 200 രൂപയും അടയ്ക്കണം. വിശദവിവിവരങ്ങൾ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ ലഭ്യമാണ്.