നിഷിൽ ഇന്ത്യന്‍ ആംഗ്യഭാഷാ കോഴ്സ്
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പൊതുജനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ആംഗ്യഭാഷാ (അടിസ്ഥാന) കോഴ്സിലേക്കായി അപേക്ഷ ക്ഷണിച്ചു. 40 മണിക്കൂറാണ് കോഴ്സ്.
കോവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവു വന്നതിന് ശേഷമായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ആദ്യത്തെ 15 അപേക്ഷകര്‍ക്കാണ് കോഴ്സിലേക്ക് അവസരം ലഭിക്കുക. ശ്രവണ പരിമിതിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മുന്‍ഗണന. എല്ലാ ശനിയാഴ്ച്ചകളിലും രണ്ടു മുതല്‍ നാലു വരെ ആക്കുളം നിഷ് കാമ്പസ്സിലാണ് കോഴ്സ് സംഘടിപ്പിക്കുക.
3500 രൂപയാണ് കോഴ്സ് ഫീസ്, എന്‍ഇഎഫ്ടി, പേമെന്റ് ഗേറ്റ് വേ അല്ലെങ്കില്‍ നിഷിലെ പിഒഎസ് ടെര്‍മിനലുകള്‍ എന്നിവ വഴി ഫീസ് അടയ്ക്കാം. താത്പര്യമുള്ളവര്‍ക്ക് www.nish.ac.inനിഷ് വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712944629,