University News
ബാഡ്മിന്‍റൺ അക്കാഡമി ഒന്നുമുതൽ
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച കാലിക്കട്ട്സർവകലാശാല ബാഡ്മിന്‍റൺ അക്കാഡമി ജൂൺ ഒന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. സർക്കാരിന്‍റെ കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ടായിരിക്കും പ്രവർത്തിക്കുക. അക്കാഡമി യിലേക്കുള്ള പുതിയ രജിസ്ട്രേഷൻ മേ 31 വരെ നടക്കും. 14 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. . ഫോൺ 8921277517, 9847185293.

പരീക്ഷാ അപേക്ഷ

ഏഴാം സെമസ്റ്റർ ബിബിഎഎൽഎൽബി (ഓണേഴ്‌സ് ) (2011 സ്കീം, 2011 മുതൽ പ്രവേശനം) റഗുലർ, സപ്ലിമെന്‍ററി, മൂന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം, 2015 മുതൽ പ്രവേശനം) റഗുലർ,സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ ആറു വരെയും 170 രൂപ പിഴയോടെ ജൂൺ 10 വരെയും ഫീസടച്ച് ജൂൺ 12 വരെ രജിസ്റ്റർ ചെയ്യാം.

പരീക്ഷ

മാർച്ച് 23, 24 തീയതികളിൽ നടത്താനിരുന്ന രണ്ടാംവർഷ അഫ്സലുൽ ഉലമ പ്രിലിമിനറി (2015 മുതൽ 2018 വരെ പ്രവേശനം) റഗുലർ, ഇംപ്രൂവ്‌മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ മേ 28, 29 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ടൈംടേബിൾ വെബ്‌സൈറ്റിൽ.

മാർച്ച് 30ന് ആരംഭിക്കാനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎഎംഎസ് സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്ച്എം (സി യു സി എസ് എസ് 2016 മുതൽ പ്രവേശനം) റഗുലർ, ഇംപ്രൂവ്‌മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

2017 ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ ബി എസ് സി നഴ്സിംഗ് പരീക്ഷാ പുനർമൂല്യനിർണയഫലം വെബ്‌സൈറ്റിൽ. ഉത്തര കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
More News