നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23 മുതൽ നടക്കും
ജൂണ്‍ 16 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ,2017 അഡ്മിഷൻ റീഅപ്പിയറൻസ്),സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ 23 മുതൽ നടക്കും.
പുതുക്കിയ പരീക്ഷാതീയതി
2019 ഒക്ടോബർ 22ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അഞ്ചാം സെമസ്റ്റർ ബിഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ന്യായ (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ 17 മുതൽ ആരംഭിക്കും. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
മാർച്ച് 27, 30 തീയതികളിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നാല് പിഎം ഒന്‍പത് പിഎം റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 19, 22 തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫലം
2019 ഡിസംബറിലെ മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി ആൻഡ് എൽഡി റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർക്ക് അപ്ലോഡ് ചെയ്യാം
ആറാം സെമസ്റ്റർ സിബിസിഎസ് യുജി പ്രാക്ടിക്കൽ. വൈവാവോസി, പ്രോജക്ട് മാർക്കുകൾ ഇന്നു മുതൽ അപ്ലോഡ് ചെയ്യാം. ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യുന്ന അതേ മാതൃകയിൽത്തന്നെ എൻട്രി നടത്തണം.
...