University News
പിജി ഡിസര്‍ട്ടേഷൻ/ വൈവ
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎ ഇംഗ്ലീഷ് (സിയുസിഎസ്എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയം/ വൈവ ഷെഡ്യൂള്‍ വെബ്‌സൈറ്റിൽ.

കോഴിക്കോട് ജില്ലയിലെ കോളജുകളിലെ നാലാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ/ എംഎസ് സി/ എംകോം/എം എസ്ഡബ്ല്യൂ/ എംഎജെഎംസി/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം (സിബിസിഎസ്എസ്, 2019 സ്‌കീം2019 പ്രവേശനം) റഗുലര്‍ പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ജൂലൈ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ/ എംഎസ്‌ സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംഎജെഎംസി (2017 മുതല്‍ പ്രവേശനം)/ എംസിജെ (2016 പ്രവേശനം)/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം (സിയുസിഎസ്എസ്2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷയ്ക്ക് പിഴകൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ജൂലൈ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്‍റ്/സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി/മള്‍ട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേണലിസം/ജെമ്മോളജി/ജ്വല്ലറി ഡിസൈനിംഗ് റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് നവംബര്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎസ് സി എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഓവര്‍സിയര്‍ (സിവിൽ) കരാര്‍ നിയമനം

വയനാട് ചെതലയം ഐടിഎസ് ആറില്‍ നടക്കുന്ന പ്രവൃത്തികള്‍ക്ക് ഓവര്‍സിയര്‍ (സിവിൽ) കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 30 വൈകുന്നേരം അഞ്ചിന്. യോഗ്യത: സിവില്‍ എൻജിനിയറിംഗ് ഡിപ്ലോമ. പ്രതിമാസ മൊത്തവേതനം: 20,760 രൂപ. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങള്‍ www.uoc.ac.in വെബ്‌സൈറ്റില്‍.
More News