University News
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി/പി​ജി പ​രീ​ക്ഷ​ക​ൾ; പ്ര​ത്യേ​ക പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ 2310 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ൾ​ക്കു തു​ട​ക്ക​മാ​യി. വി​വി​ധ ജി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ത​തു ജി​ല്ല​ക​ളി​ൽ​ത​ന്നെ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​യി​ലും ല​ക്ഷ​ദ്വീ​പി​ലും പ്ര​ത്യേ​ക പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കി​യി​രു​ന്നു. 39,021 യു​ജി വി​ദ്യാ​ർ​ഥി​ക​ളും 5200 ല​ധി​കം പി​ജി വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പ്ര​ത്യേ​ക പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ 1396 പേ​ർ ബി​രു​ദ പ​രീ​ക്ഷ​യും 914 പേ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​യു​മെ​ഴു​തി. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കോ​ള​ജു​ക​ൾ പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

വി​വി​ധ ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ചു​വ​ടെ: തി​രു​വ​ന്ത​പു​രം: യു​ജി61 പി​ജി51 കൊ​ല്ലം: യു​ജി 123 പി​ജി66 പ​ത്ത​നം​തി​ട്ട: യു​ജി109 പി​ജി63 ആ​ല​പ്പു​ഴ: യു​ജി86 പി​ജി82 കോ​ട്ട​യം: യു​ജി77 പി​ജി54 ഇ​ടു​ക്കി: യു​ജി278 പി​ജി.120 എ​റ​ണാ​കു​ളം: യു​ജി96 പി​ജി111 തൃ​ശൂ​ർ: യു​ജി70 പി​ജി79 പാ​ല​ക്കാ​ട്: യു​ജി33 പി​ജി45 മ​ല​പ്പു​റം: യു​ജി65 പി​ജി64 വ​യ​നാ​ട്: യു​ജി60 പി​ജി32 കോ​ഴി​ക്കോ​ട്: യു​ജി104 പി​ജി63, ക​ണ്ണൂ​ർ: യു​ജി130 പി​ജി 56 കാ​സ​ർ​ഗോ​ഡ്: യു​ജി39 പി​ജി17 ല​ക്ഷ​ദ്വീ​പ്: യു​ജി65 പി​ജി​ഏ​ഴ്.
കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചും പ്ര​ത്യേ​ക പ​രീ​ക്ഷ​കേ​ര​ന്ദ്ര​മൊ​രു​ക്കി​യും ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

ഐ​ഷെ: കോ​ള​ജു​ക​ൾ 30ന​കം വി​വ​ര​ങ്ങ​ൾ അ​പ്‌ലോഡ് ചെ​യ്യ​ണം

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ അ​ഖി​ലേ​ന്ത്യാ സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ 30ന​കം ഐ​ഷെ(AISHE) വെ​ബ്സൈ​റ്റി​ൽ( www.aishe.go v.in) വി​വ​ര​ങ്ങ​ൾ അ​പ്ലോ​ഡ് ചെ​യ്യ​ണം.

ഗ​വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്ത​ൽ; അ​ർ​ധ​വാ​ർ​ഷി​കാ​വ​ത​ര​ണം

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള അ​ർ​ദ്ധ​വാ​ർ​ഷി​കാ​വ​ത​ര​ണം (ഓ​ണ്‍ ലൈ​ൻ) ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 9446126162.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം

മി​നി പോ​ൾ എ​ന്ന​യാ​ളു​ടെ 2015 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ലോ ​ഓ​ൾ​ഡ് സ്കീം 2015) ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ാഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന എം​എ ഹി​ന്ദി മൂ​ന്നാം സെ​മ​സ്റ്റ​ർ (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്കാം. 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​വ​ർ ഓ​ണ്‍ലൈ​നി​ലൂ​ടെ ഫീ​സ​ട​ച്ച് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. 2015 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ ഓ​ണ്‍ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

2019 ജൂ​ലൈ​യി​ൽ ന​ട​ന്ന എം​എ ഹി​ന്ദി നാ​ലാം സെ​മ​സ്റ്റ​ർ (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്കാം. 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​വ​ർ ഓ​ണ്‍ലൈ​നി​ലൂ​ടെ ഫീ​സ​ട​ച്ച് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. 2015 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ ഓ​ണ്‍ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

2019 ന​വം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, എം​എ പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ​റൈ​റ്റ്സ്, എം​എ പൊ​ളി​റ്റി​ക്സ് (പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വേ​ണ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​പേ​ക്ഷാ തീ​യ​തി

അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​കോം (സി​ബി​സി​എ​സ്എ​സ് 2017 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി, 2012,2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് 29 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​ന്നു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ലൈ മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​ഫീ​സി​നു പു​റ​മേ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം പ​ര​മാ​വ​ധി 210 രൂ​പ സി​വി ക്യാ​ന്പ് ഫീ​സ് അ​ട​യ്ക്ക​ണം. 2012, 2013 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ 5250 രൂ​പ സ്പെ​ഷ​ൽ ഫീ​സും അ​ട​യ്ക്ക​ണം. ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് ഫീ​സ് അ​ട​ച്ച 2012 അ​ഡ്മി​ഷ​ൻ​കാ​ർ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. ബി​എ വി​ദ്യാ​ർ​ഥി​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ നാ​ലി(​പ​രീ​ക്ഷ)​നും ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ 10(പ​രീ​ക്ഷ)​നും അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ പ്ര​വേ​ശ​നം; അ​പേ​ക്ഷ 30 വ​രെ

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ്് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ എം​ബി​എ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് 30 വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 21ന് ​ന​ട​ന്ന കെ ​മാ​റ്റ് പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.adm ission.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 04812732288. ഇ​മെ​യി​ൽ: [email protected].