കാലിക്കട്ട് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എംആര്‍ക് റഗുലര്‍ /സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ 30 വരെയും 170 രൂപ പിഴയോടെ ജൂലൈ മൂന്നുവരെയും ഫീസടച്ച് ജൂലൈ ആറുവരെ രജിസ്റ്റര്‍ ചെയ്യാം. നാലാം വര്‍ഷ ബിപിഎഡ് ഇന്റഗ്രേറ്റഡ് (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ മൂന്നുവരെയും 170 രൂപ പിഴയോടെ ജൂലൈ നാലുവരെയും ഫീസടച്ച് ജൂലൈ ആറുവരെ രജിസ്റ്റര്‍ ചെയ്യാം. നാലാം സെമസ്റ്റര്‍ ബിപിഎഡ് (ദ്വിവത്സരം2017 മുതല്‍ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ മൂന്നുവരെയും 170 രൂപ പിഴയോടെ ജൂലൈ നാലുവരെയും ഫീസടച്ച് ജൂലൈ ആറുവരെ രജിസ്റ്റര്‍ ചെയ്യാം.
എംഎ സംസ്കൃതം വൈവ
നാലാം സെമസ്റ്റര്‍ എംഎ സംസ്കൃതം (സാഹിത്യ, ജനറല്‍ ) ഡിസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും ജൂണ്‍ 26 മുതല്‍ വിവിധ കോളജുകളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
എംബിബിഎസ് സപ്ലിമെന്ററി പരീക്ഷ
ഫൈനല്‍ എംബിബിഎസ് പാര്‍ട്ട് രണ്ട് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡീഷണല്‍ സ്പെഷല്‍ സപ്ലിമെന്ററി (2008 ഉം അതിനുമുമ്പുമുള്ള പ്രവേശനം) പരീക്ഷ ജൂലൈ ആറിനുആരംഭിക്കും.