തൃശൂര്‍ ജില്ലയിലെ കോളജുകളിലെ എംകോം വൈവ
തൃശൂര്‍ ജില്ലയിലെ കോളജുകളിലെ നാലാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) ഡിസര്ട്ടേഷന് മൂല്യനിര്‍ണയം, വൈവ എന്നിവ ജൂലൈ ഒന്ന് മുതല്‍ വിവിധ കോളജുകളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബികോം (ഓണേഴ്സ്), ബികോം (പ്രഫഷണല്‍) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2019 നവംബർ) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ ആറുവരെ അപേക്ഷിക്കാം.
2019 ഏപ്രിലില്‍ നടത്തിയ അഫ്സൽഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
എംടിഎച്ച്എം പ്രാക്ടിക്കൽ/വൈവ
നാലാം സെമസ്റ്റര്‍ എംടിഎച്ച്എം പ്രാക്ടിക്കല്‍/ പ്രോജക്ട് മൂല്യനിര്‍ണയം/ ഇന്റേണ്‍ഷിപ്പ്/ വൈവ പരീക്ഷ എന്നിവ ഇന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ നടക്കും.
ബിഎസ് സി എംഎല്‍ടി പ്രാക്ടിക്കല്‍
നാലാം വര്‍ഷ ബിഎസ് സി മെഡിക്കല്‍ ലാബറട്ടറി ടെക്നോളജി പ്രാക്ടിക്കല്‍ 30ന് ആരംഭിക്കും.