ജൂലൈ 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി വിദ്യാർഥികൾക്ക് അവർ താമസിക്കുന്ന ജില്ലയിൽ പ്രത്യേക പരീക്ഷകേന്ദ്രത്തിൽ പരീക്ഷയെഴുതുന്നതിന് അപേക്ഷിക്കാം.
റെഗുലർ വിദ്യാർഥികൾ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. പ്രിൻസിപ്പൽ അപേക്ഷകൾ ക്രോഡീകരിച്ച് വിവരങ്ങൾ ar2
[email protected] എന്ന ഇമെയിൽ വിലാസത്തിൽ 27ന് വൈകുന്നേരം അഞ്ചിനകം നൽകണം. ക്രോഡീകരിച്ച് നൽകേണ്ട മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
സപ്ലിമെന്ററി പരീക്ഷയെഴുതുന്നവർ പേര്, റഗുലർ രജിസ്റ്റർ നന്പർ, മുന്പ് പരീക്ഷയെഴുതിയ കേന്ദ്രം, നിലവിൽ പരീക്ഷയെഴുതുന്ന വിഷയങ്ങൾ, നിലവിൽ പരീക്ഷയെഴുതാൻ തെരഞ്ഞെടുക്കുന്ന കേന്ദ്രം എന്നിവയടക്കമുള്ള അപേക്ഷ ar22
[email protected] എന്ന ഇമെയിൽ വിലാസത്തിൽ 27 വൈകുന്നേരം അഞ്ചിനകം നൽകണം.
പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക സർവകലാശാല വെബ്സൈറ്റിൽ.
പ്രോഗ്രാം അസോസിയേറ്റ് ഒഴിവ്; അപേക്ഷ 27 വരെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ടേം പ്രോഗ്രാംസിൽ (ഡിഎഎസ്പി) പ്രോഗ്രാം അസോസിയേറ്റിന്റെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. dasp@m gu.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സഹിതം 27 വരെ അപേക്ഷിക്കാം.
വിശദവിവരം ww w.mgu.ac. in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോണ്: 04812731066.
അപേക്ഷാതീയതി രണ്ടാം സെമസ്റ്റർ എംഫിൽ ഫിസിക്കൽ എജ്യൂക്കേഷൻ (2017 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്്ട്് മൂല്യനിർണയത്തിനും വൈവാവോസിക്കും ജൂലൈ ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം 2019 ഡിസംബറിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടിടിഎം (റെഗുലർ, സപ്ലിമെന്ററി സിഎസ്എസ് 20192021 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 നവംബറിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഗാന്ധിയൻ സ്റ്റഡീസ്, എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഎസ്എസ് 20162018 ബാച്ച്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം, 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കർശന സന്ദർശക നിയന്ത്രണം കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയിൽ കർശന സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്കും വിവിധ ആവശ്യങ്ങൾക്കും സർവകലാശാലയിൽ നിന്ന് അറിയിപ്പ് നൽകിയവർക്ക് മാത്രമേ പ്രവേശനം നൽകൂ. മറ്റ് സന്ദർശകരെ അനുവദിക്കില്ല.
...