പരീക്ഷാ തീയതികളിൽ മാറ്റം
ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന സിബിസിഎസ്എസ് ബിഎസ്സി നാലാം സെമസ്റ്റർ (2018 അഡ്മിഷൻ റെഗുലർ & 2017 അഡ്മിഷൻ ഇംപ്രൂവുമെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്പ്ളിമെന്ററി ) പരീക്ഷകൾ ആറിലേക്കും, ആറിനു നടത്താനുള്ള പരീക്ഷകൾ ഏഴിലേക്കും മാറ്റിയിരിക്കുന്നു. മറ്റ് പരീക്ഷകൾക്കൊ സമയത്തിനോ മാറ്റമില്ല. കരിയർ റിലേറ്റഡ് സി ബി സി എസ് എസ് പരീക്ഷകൾക്ക് മാറ്റമില്ല.
പ്രാക്ടിക്കൽ/പ്രോജക്ട് വൈവ തീയതി മാറ്റം
29, 30, ജൂലൈ 1, 2 , 3, 4 എന്നീ തീയതികളിൽ യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരത്ത് നടത്താനിരുന്ന ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (2017 അഡ്മിഷൻ റെഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) സുവോളജിയുടെ പ്രാക്ടിക്കലും പ്രോജ്ക്ട് വൈവ പരീക്ഷയുടെ ജൂണ്‍ 29, 30, ജൂലൈ 1, 2 എന്നീ തീയതികളിൽ അതേ കോളേജിൽ വെച്ച് നടത്തുന്നതാണ്. പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പിജി എൻട്രൻസ് തീയതി നീട്ടി
ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം (സിഎസ്എസ്) നടത്തുന്ന പിജി എൻട്രൻസ് പരീക്ഷയുടെ അപേക്ഷാ തീയതി 30 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2019 നവംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ഗ്രൂപ്പ് 2 (മ) അഞ്ചാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബിഎസ്സി ഫിസിക്സ് ആന്‍ഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) എന്നീ പ്രോഗ്രാമുകളുടെ (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ റെഗുലർ) ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയൻസ് (2014 2016 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ ജേർണലിസം ആന്‍ഡ് മാസ്സ് കമ്യൂണിക്കേഷൻ ആന്‍ഡ് വീഡിയോ പ്രൊഡക്ഷൻ (2017 അഡ്മിഷൻ റെഗുലർ, 2014 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂലൈ ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.