പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി ജൂണ്‍ 2020 പരീക്ഷയുടെ വൈവാ വോസി 13ന് ആരംഭിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി അവരവരുടെ കോളജ് സെന്ററിൽ രാവിലെ 9.30 ന് ഹാജരാകണം. കോവിഡ് പശ്ചാത്തലത്തിൽ പ്രസ്തുത കോളജിൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾ ഓണ്‍ലൈൻ വൈവയ്ക്കായി എട്ടിന് മുന്‍പ് പ്രിൻസിപ്പൽമാർക്ക് അപേക്ഷ നൽകണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2020 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (ഫുൾടൈം/യുഐഎം/റെഗുലർ ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം 2014 സ്കീം ആന്റ് 2018 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
ഏഴിന് ആരംഭിക്കുന്ന ബികോം ആന്വൽ സ്കീം പാർട്ട് ഒന്ന്, പാർട്ട് രണ്ട് (ഡിസംബർ 2019 സെഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് പരീക്ഷാകേന്ദ്രമായി യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ബിഷപ്പ് യേശുദാസൻ സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളജ്, മുളയറ, നെടുമങ്ങാടും എസ്.എൻ കോളജ്, പുനലൂർ അപേക്ഷിച്ച എല്ലാ വിദ്യാർഥികളും എൻഎസ്എസ് കോളജ്, നിലമേലും ഇക്ബാൽ കോളജ്, പെരിങ്ങമ്മല, മാർ ഈവാനിയോസ് കോളജ്, നാലാഞ്ചിറ എന്നീ കോളജുകളിൽ അപേക്ഷിച്ചിരുന്ന എല്ലാ വിദ്യാർഥികളും എം.ജി കോളജ്, തിരുവനന്തപുരത്തും എൽഎസ്സി മലപ്പുറം, എൽഎസ്സി കണ്ണൂർ, സെന്റ്.മൈക്കിൾസ് കോളജ് ചേർത്തല എന്നിവിടങ്ങളിലെ എല്ലാ വിദ്യാർഥികളും എസ്.എൻ കോളജ്, ചേർത്തലയിലും എസ്ഡി കോളജ്, ആലപ്പുഴ, സെന്റ്.ജോസഫ്സ് കോളജ് ഫോർ വിമൻ, ആലപ്പുഴ എന്നിവിടങ്ങളിലെ പാർട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർ മാത്രം എസ്എൻ കോളജ്, ചേർത്തലയിലും എസ്ഡി കോളജ്, ആലപ്പുഴ, സെന്റ്.ജോസഫ്സ് കോളജ് എന്നിവിടങ്ങളിലെ പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ എഴുതുന്നവർക്ക് പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല. ഫാത്തിമ മാതാ നാഷണൽ കോളജ്, കൊല്ലം അപേക്ഷിച്ച എല്ലാ വിദ്യാർഥികളും ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, കൊല്ലത്തും ഗവ.സംസ്കൃത കോളജ് തിരുവനന്തപുരത്തെ എല്ലാ വിദ്യാർഥികളും കോളജ് ഓഫ് അപ്ലൈഡ് സയൻസ്, ധനുവച്ചപുരത്തും ഗവ.കോളജ്, നെടുമങ്ങാടിലെ എല്ലാ വിദ്യാർഥികളും ശ്രീ.സത്യസായ് ആർട്സ് ആൻഡ് സയൻസ് കോളജ്, തോന്നയ്ക്കലും എസ്എൻ കോളജ്, ചാത്തന്നൂരിലെ എല്ലാ വിദ്യാർഥികളും എംഎംഎൻഎസ്എസ് കോളജ്, കൊട്ടിയത്തും ബിജെഎം ഗവ.കോളജ്,ചവറയിലെ എല്ലാ വിദ്യാർഥികളും എസ്എൻ കോളജ്, കൊല്ലത്തും പരീക്ഷ എഴുതണം. മറ്റുള്ള പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ 994702736, 9497588222
പരീക്ഷാഫലം
2020 ജനുവരിയിൽ നടന്ന സിബിസിഎസ്എസ് ബികോം ഒന്നാം സെമസ്റ്റർ 2010, 2011 അഡ്മിഷൻ (മേഴ്സിചാൻസ്) 2012 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനൽമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം. അതിനായി വൈബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന കരട് മാർക്ക് ലിസ്റ്റ് ഉപയോഗിക്കാം.
2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2013 അഡ്മിഷന് മുൻപ്) കോഴ്സുകളുടേയും 2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2013 അഡ്മിഷന് മുൻപ്) കോഴ്സിന്റെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 13 വരെ അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
തുടർവിദ്യാഭ്യാസവ്യാപനകന്ദ്രം (സിഎസിഇഇ) കൊല്ലം ടികെഎം കോളജിൽ നടത്തുന്ന പി.ജി ഡിപ്ലോമ കൗണ്‍സിലിംഗ് സൈക്കോളജി (ഒരു വർഷം) (യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ബിരുദം), സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ആറു മാസം) (യോഗ്യത: പ്ലസ്ടു), സർട്ടിഫിക്കറ്റ് ഇൻ യോഗ ആന്റ് മെഡിറ്റേഷൻ (മൂന്ന് മാസം) (യോഗ്യത: പ്ലസ്ടു/പി.ഡി.സി) എന്നീ കോഴ്സുകൾക്ക് ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് 0474 2712240, 9746805470