കേരള സര്‍വകലാശാല ബിരുദാനന്തരബിരുദ പരീക്ഷകള്‍ ഒഴികെ എല്ലാ പരീക്ഷകളും മാറ്റി
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ (S4 PG MA/MSc /MCom/ MSW/ CSS) പരീക്ഷകള്‍ ഒഴികെ ഇന്നു മുതലുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.