ബിബിഎ എൽഎൽബി ഫലം പ്രസിദ്ധീകരിച്ചു
2019 ഡിസംബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലിഗൽ തോട്ടിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
2019 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 21 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
അഞ്ച്, ആറ് സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് 2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് 1050 രൂപ സൂപ്പർ ഫൈനോടെ ജൂലൈ 15 വരെ അപേക്ഷിക്കാം.
സ്പോട് അഡ്മിഷൻ
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എംഫിൽ എജ്യൂക്കേഷൻ (201920) പ്രോഗ്രാമിലെ സീറ്റൊഴിവിലേക്ക് 14ന് രാവിലെ ഒന്രതിന് സ്പോട് അഡ്മിഷൻ നടത്തുന്നു. ജനറൽ രണ്ട്, മുസ്ലിം ഒന്ന്, ഈഴവ ഒന്ന്, എസ്.ടി. രണ്ട്, ഇബിഎഫ്സി ഒന്ന് എന്നിങ്ങനെയാണ് സീറ്റൊഴിവ്.
യോഗ്യത: 55 ശതമാനം മാർക്കോടെ എംഎഡ് ജയം. യോഗ്യരായവർ ജാതി, വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം വകുപ്പുമേധാവിയുടെ ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ ഫീസായി എസ്ടി വിഭാഗക്കാർ 400 രൂപയും മറ്റ് വിഭാഗക്കാർ 800 രൂപയും സർവകലാശാല വെബ്സൈറ്റ് വഴി ഇപേയ്മെന്റ് നടത്തി രസീത് ഹാജരാക്കണം.
വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 04812731042.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
സെനറ്റിലേക്കും സ്റ്റുഡന്റ്സ് കൗണ്സിലിലേക്കും ഓഗസ്റ്റ് 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.