പരീക്ഷാ തീയതി മാറ്റം
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ ജൂലൈ 21 ലേക്കു മാറ്റി പുനഃക്രമീകരിച്ചു. കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷകൾ മാറ്റിവച്ചു
27 മുതൽ ആരംഭിക്കാനിരുന്ന ഫൈനൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷകളും ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ (2015 സ്കീം) പരീക്ഷകളും കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.