അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലയിലെയും കോളജുകളിലെയും ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്കായി ഇകണ്ടന്റ് ഡവലപ്മെന്റ് ആൻഡ് കോഴ്സ് ഡിസൈന്‍ എന്ന വിഷയത്തില്‍ രണ്ട് ബാച്ചുകളിലായി ആഗസ്റ്റ് നാല്, പത്ത് തിയതികളില്‍ ആരംഭിക്കുന്ന ഒരാഴ്ചത്തെ ഓണ്‍ലൈന്‍ പരിശീലന കോഴ്സിലേക്ക് 27വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാ ഫോമും www.uoc.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9447247627, 9446244359.
പരീക്ഷാഫലം
മാര്‍ച്ചില്‍ നടത്തിയ അഫ്സല്‍ഉല്‍ഉലമ രണ്ടാം വര്‍ഷ റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
കൊടകര സഹൃദയ കോളജിലെ ബികോം പുനഃപരീക്ഷ
കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റര്‍ ബികോം ടാക്സേഷന്‍ സ്പെഷലൈസേഷന് ബിസിഎം 5ബി 11 ഇന്‍ഡയറക്ട് ടാക്സസ് ലോ ആൻഡ് പ്രാക്ടീസ് (2017 പ്രവേശനം) പുനഃപരീക്ഷ 27ന് 1.30ന് കോളജില്‍ നടക്കും.