University News
പു​​​തി​​​യ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും കോ​​​ഴ്സു​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​​ച്ചു
2021 22 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ പു​​​തി​​​യ കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും കോ​​​ഴ്സു​​​ക​​​ൾ​​​ക്കു​​​മു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദി​​​ഷ്ട ഫീ​​​സ​​​ട​​​ച്ച് നേ​​​രി​​​ട്ടോ ത​​​പാ​​​ൽ വ​​​ഴി​​​യോ 2020 ഓ​​​ഗ​​​സ്റ്റ് 31 ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷാ ഫോ​​​മും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​ലു​​​ണ്ട്. അ​​​പേ​​​ക്ഷാ​​​ഫോ​​​മും രേ​​​ഖ​​​ക​​​ളും അ​​​ട​​​ങ്ങി​​​യ പോ​​​സ്റ്റ് ക​​​വ​​​റി​​​ന് മു​​​ക​​​ളി​​​ൽ ‘Application for Affiliation 2021 22’എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഗോ​​​ത്ര​​​ഭാ​​​ഷ​​​യി​​​​​​ലാക്കി

കേ​​​ര​​​ള​​​ത്തി​​​ലെ വം​​​ശ​​​നാ​​​ശം നേ​​​രി​​​ടു​​​ന്ന ഗോ​​​ത്ര​​​ഭാ​​​ഷ​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം. ഭാ​​​ഷാ​​​ശാ​​​സ്ത്ര​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ചെ​​​ൽ​​​ക്ക് (CeLK) ആ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഗോ​​​ത്ര​​​ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്ക് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്ന​​​ത്. പ​​​ണി​​​യ, ഇ​​​രു​​​ള, കു​​​റു​​​ബ, അ​​​ഡി​​​യ, മ​​​ല​​​പു​​​ല​​​യ, മു​​​തു​​​വ, മു​​​ഡു​​​ഗ എ​​​ന്നീ ഭാ​​​ഷ ഭാ​​​ഷ​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ല​​​ഘു​​​ലേ​​​ഖ​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. WHO യു​​​ടെ ഇം​​​ഗ്ലീ​​​ഷി​​​ലു​​​ള്ള കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്ക് വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ജ​​​പ്പാ​​​നി​​​ലെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ലാ​​​ബാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ഹോ​​​സ്റ്റു​​​ചെ​​​യ്യു​​​ന്ന​​​ത്. ചെ​​​ൽ​​​കി​​​ന്‍റെ കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യ ഭാ​​​ഷാ​​​ശാ​​​സ്ത്ര വ​​​കു​​​പ്പി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ.​​​എ​​​സ്.​​​പ്രേ​​​മ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് നേ​​​തൃ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്. കെ​​​ഡി​​​ഐ​​​എ​​​സ്‌​​​സി​​​യി​​​ലെ പി.​​​ഇ. ഉ​​​ഷ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്. ഗോ​​​ത്ര​​​ഭാ​​​ഷ​​​ക​​​ളി​​​ലെ കോ​​​വി​​​ഡ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പേ​​​ജു​​​ക​​​ൾ covidnomb.org/ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​വ എ​​​ളു​​​പ്പ​​​ത്തി​​​ൽ ഡൗ​​​ണ്‍ ലോ​​​ഡ് ചെ​​​യ്യാ​​​നും മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലൂ​​​ടെ പ​​​ങ്കി​​​ടാ​​​നും പ്രി​​​ന്‍റ് എ​​​ടു​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ക​​​ഴി​​​യും.