University News
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
കോട്ടയം: എംജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഏ​ക​ജാ​ല​ക (ക്യാ​പ്) ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ ആ​രം​ഭി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.c ap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വേ​ശ​ന പ്ര​ക്രി​യ പൂ​ർ​ണ​മാ​യി ഓ​ണ്‍ലൈ​നി​ലാ​ണ്. അ​പേ​ക്ഷ​ക​ൻ ഫോ​ട്ടോ, ഒ​പ്പ്, മ​റ്റു രേ​ഖ​ക​ൾ, സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് അ​പേ​ക്ഷ​യ്ക്കൊ​പ്പം അ​പ് ലോ​ഡ് ചെ​യ്യ​ണം.

മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി​സ്പോ​ർ​ട്സ്​ക​ൾ​ച്ച​റ​ൽ ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു ഏ​ക​ജാ​ല​കം വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗം സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ ന​ൽ​കി​യ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് അ​ത​തു കോ​ള​ജി​ൽ ന​ൽ​ക​ണം. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള​വ​ർ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ച്ച ശേ​ഷം പ​ക​ർ​പ്പ് അ​ത​തു കോ​ള​ജി​ൽ ന​ൽ​ക​ണം. ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. ഭി​ന്ന​ശേ​ഷി​സ്പോ​ർ​ട്സ്​ക​ൾ​ച്ച​റ​ൽ ക്വാ​ട്ട​യി​ലേ​ക്ക് പ്ര​വി​ഷ​ണ​ൽ റാ​ങ്ക് പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​രി​ക്കും. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന അ​ത​തു കോ​ള​ജു​ക​ളി​ൽ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 375 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 750 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. വി​ശ​ദ​വി​വ​രം www.cap.mgu.a c.inൽ ല​ഭ്യ​മാ​ണ്.