University News
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മൂസിക് ആന്‍ഡ്് ഫൈന്‍ ആര്‍ട്സിലെ ബിഎ (വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം), ബിഎഫ്എ (നാല് വര്‍ഷം പെയിന്റിംഗ്, അപ്ലൈഡ് ആര്‍ട്ട്, സ്‌കള്‍പ്ചര്‍) പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി 11 വരെ അപേക്ഷിക്കാം. വിശദവിവരം ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

2020 ജൂണില്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ്് ബിസിനസ് സ്റ്റഡീസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഫില്‍ ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


2019 ഡിസംബറില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി ഇനോര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍, പോളിമര്‍ (റഗുലര്‍, സപ്ലിമെന്ററി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറില്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ്് പൊളിറ്റിക്സില്‍ നടന്ന 20182020 ബാച്ച് മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്സ് ആന്‍ഡ്് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംഎ പൊളിറ്റിക്സ് ആന്‍ഡ്് ഹ്യൂമന്‍ റൈറ്റ്സ്, എംഎ പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്‍ഡ്് ഗവേണന്‍സ്) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അസിസ്റ്റന്റ് പ്രഫസര്‍; താത്കാലിക ഒഴിവ്

സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷനില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.

വെബിനാര്‍

സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ലേണിംഗ് ഡിസെബിലിറ്റീസ് (ഐആര്‍എല്‍ഡി) എന്നിവയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് എഡബ്ല്യുഎച്ചുമായി സഹകരിച്ച് 'സ്പെഷല്‍ എജ്യൂക്കേഷന്‍ കോഴ്സുകളും തൊഴില്‍ സാധ്യതകളും' എന്ന വിഷയത്തില്‍ അഞ്ചിന് രാവിലെ 10ന് വെബിനാര്‍ നടത്തുന്നു. ഗൂഗിള്‍ മീറ്റ് വഴി നടത്തുന്ന വെബിനാറില്‍ പ്രവേശനം സൗജന്യമാണ്. ഭിന്നശേഷി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുനരധിവാസമേഖലകളില്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. റിസോഴ്സ് പേഴ്സണ്‍: ഡോ. കെ.എം. മുസ്തഫ (ഡയറക്്ടര്‍, ഐആര്‍എല്‍ഡി, സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്). 8304887715.