പി.ജി പ്രാക്ടിക്കൽ
തിരുവനന്തപുരം: കേരള സർവ കലാശാല നാലാം സെമസ്റ്റർ പി.ജി പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയും ബിഷപ്പ് മൂർ കോളജ്, മാവേലിക്കര, എംഎംഎൻഎസ്എസ് കോളജ്, കൊട്ടിയം, എൻഎസ്എസ് കോളജ്, പന്തളം, എസ്ഡി കോളജ്, ആലപ്പുഴ, എസ്എൻ കോളജ് ഫോർ വിമെൻ, കൊല്ലം, എസ്എൻ കോളജ്, ശിവഗിരി, എസ്എൻ കോളജ്, പുനലൂർ, ടികെഎം കോളജ്, കൊല്ലം, ഇമ്മാനുവേൽ കോളജ്, വാഴിച്ചൽ എന്നീ കേന്ദ്രങ്ങളിലെ മാത്രം പി.ജി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയും 18ന് ആരംഭിക്കും.
മറ്റു കേന്ദ്രങ്ങളിലെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.