University News
കോ​​ള​​ജു​​ക​​ൾ​​ക്ക് ഓ​​ണാ​​വ​​ധി 27 മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ ആ​​റു വ​​രെ
യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ ഓ​​ണാ​​വ​​ധി​​ക്കാ​​യി 27നു ​​വൈ​​കു​​ന്നേ​​രം അ​​ട​​യ്ക്കും. അ​​വ​​ധി​​ക്കു​​ശേ​​ഷം സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന് തു​​റ​​ക്കു​​മെ​​ന്നും ര​​ജി​​സ്ട്രാ​​ർ അ​​റി​​യി​​ച്ചു.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും സെ​​പ്റ്റം​​ബ​​ർ മൂ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ബി​​ടെ​​ക് സ്പെ​​ഷ​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ (പ​​ഴ​​യ സ്കീം, 2008, 2009 ​​അ​​ഡ്മി​​ഷ​​ൻ/2010 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ​​ദ്ഭാ​​വ​​ന ദി​​ന പ്ര​​തി​​ജ്ഞ

മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി രാ​​ജീ​​വ് ഗാ​​ന്ധി​​യു​​ടെ ജ​ന്മ​ദി​​ന​​മാ​​യ ഇ​​ന്ന് സ​​ദ്ഭാ​​വ​​ന ദി​​ന​​മാ​​യി ആ​​ഘോ​​ഷി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​ദ്ഭാ​​വ​​ന​ ദി​​ന പ്ര​​തി​​ജ്ഞ ന​​ട​​ക്കും. രാ​​വി​​ലെ 11ന് ​​ഭ​​ര​​ണ​​വി​​ഭാ​​ഗം മ​​ന്ദി​​ര​​ത്തി​​ലെ ച​​ത്വ​​ര​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി ന​​ട​​ക്കു​​ക. കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ പാ​​ലി​​ച്ചാ​​ണ് പ്ര​​തി​​ജ്ഞ ന​​ട​​ക്കു​​ക.

ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യം:വെ​​ബി​​നാ​​ർ 25ന്

​​ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തെ​​ക്കു​​റി​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വെ​​ബി​​നാ​​ർ 25നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട​​ക്കും. മു​​ൻ വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി പി.​​ജെ. ജോ​​സ​​ഫ്, ദേ​​ശീ​​യ ​വി​​ദ്യാ​​ഭ്യാ​​സ ന​​യ​​രൂ​​പീ​​ക​​ര​​ണ സ​​മി​​തി സെ​​ക്ര​​ട്ട​​റി ഡോ. ​​ഷ​​ക്കീ​​ല ടി. ​​ഷം​​സു, കേ​​ര​​ള ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ൽ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ. രാ​​ജ​​ൻ ഗു​​രു​​ക്ക​​ൾ, കേ​​ര​​ള ച​​രി​​ത്ര​​ഗ​​വേ​​ഷ​​ണ കൗ​​ണ്‍​സി​​ൽ ഡ​​യ​​റ​​ക്‌​ട​​ർ പ്ര​​ഫ. പി. ​​സ​​ന​​ൽ മോ​​ഹ​​ൻ, ഐ​​സ​​ർ എ​​മി​​ര​​റ്റ​​സ് പ്രൊ​​ഫ​​സ​​റും ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ണ്‍​സി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് മു​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യ പ്ര​​ഫ. സു​​രേ​​ഷ് ദാ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് മോ​​ഡ​​റേ​​റ്റ​​റാ​​കും.

വെ​​ബെ​​ക്സ് വ​​ഴി ന​​ട​​ക്കു​​ന്ന വെ​​ബി​​നാ​​റി​​ൽ 1000 പേ​​ർ​​ക്കു https://mgu.webex.com/mgu/j.php?MTID=me9b2d8eb52b50afaae8e53cd800dcfe3 എ​​ന്ന ലി​​ങ്കി​​ലൂ​​ടെ വൈ​​കു​​ന്നേ​​രം 4.50ന് ​​വെ​​ബി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാം.