ബോട്ടണി പഠനവകുപ്പിലെ ഡിഎസ് റ്റിഎസ്ഇആര്ബി പ്രോജക്ടിലേക്ക് ജൂണിയര്‍ റിസര്‍ച്ച് ഫെലോയെ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഒന്നാം ക്ലാസ് എംഎസ് സി ബോട്ടണി/ പ്ലാന്റ് സയന്‍സ്, നെറ്റ്/ ജെആര്‍എഫ് പ്ലാന്റ് ടാക്സോണമിയിലും മാര്‍ക്കര്‍ ബേസ്ഡ് ഫൈലോജെനറ്റിക് അനാലിസിസിലുമുള്ള പരിചയം അഭിലഷണീയമായിരിക്കും. ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡോ. പി. സുനോജ് കുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബോട്ടണി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, 673 635 എന്ന വിലാസത്തിലോ,
[email protected] എന്ന ഇമെയിലിലോ സെപ്റ്റംബര്‍ ഏഴിനകം ലഭിക്കണം. ഫോണ്‍: 9446891708.
പരീക്ഷാഫലം കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബികോം (ടാക്സേഷന്‍) അഞ്ചാം സെമസ്റ്റര്‍ (നവംബര്‍ 2019), ആറാം സെമസ്റ്റര്‍ (ഏപ്രില്‍ 2020) റഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (സിയുസിബിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 11നകം അപേക്ഷിക്കണം.
സിൻഡിക്കറ്റ് യോഗം സിൻഡിക്കറ്റ് യോഗം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ പത്തിന് സെനറ്റ് ഹൗസില്‍ നടക്കും.
ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ ഡെപ്യൂട്ടേഷന് നിയമനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 വരെ നീട്ടി.