സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ എട്ടാം സെമസ്റ്റർ റെഗുലർ ബിടെക് ഡിഗ്രി പരീക്ഷയുടെ (2013 സ്കീം 2016 അഡ്മിഷൻ വിദ്യാർത്ഥികൾ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സെപ്റ്റംബർ ഒന്‍പതിന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
സെപ്റ്റംബർ 28ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ് പരീക്ഷയുടെ വൈവ പരീക്ഷകൾ സെപ്റ്റംബർ എട്ടിന് ആരംഭിക്കും. (ആറ്റിങ്ങൽ ഗവ.കോളജ് ഒഴികെ) വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2020 ജൂലൈ ഏഴിന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ ഒന്നും രണ്ടും വർഷ ബികോം ആന്വൽ സ്കീം (സപ്ലിമെന്ററി ഒണ്‍ലി) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകൾ സെപ്റ്റംബർ ഒന്‍പതിന് പുനഃരാരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രങ്ങളിലുളള മാറ്റം സർവകലാശാല വെബ്സൈറ്റിൽ ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ചിരുന്നു. മറ്റുള്ള പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.
2020 ജൂലൈ ഏഴുമുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ബിഎ/ബിഎ അഫ്സൽഉൽഉലമ ആന്വൽ സ്കീം പാർട്ട് ഒന്ന്, രണ്ട് (സെപ്റ്റംബർ 2019 സെഷൻ) സപ്ലിമെന്ററി വിദ്യാർഥികൾക്ക് മാത്രമുള്ള പരീക്ഷ സെപ്റ്റംബർ ഒന്‍പതു മുതൽ നടത്തുന്നതാണ്. റെഗുലർ വിദ്യാർഥികൾക്ക് പ്രസ്തുത പരീക്ഷ ബാധകമായിരിക്കുന്നതല്ല. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈ ആറ്, എട്ട്, പത്ത് തീയതികളിൽ നടക്കേണ്ടിയിരുന്നതും ലോക്ഡൗണ്‍ കാരണം നടക്കാതെ പോയതുമായ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം പരീക്ഷകൾ സെപ്റ്റംബർ എട്ടുമുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാർഥികളുടെ കന്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് റെഗുലർ/ഇംപ്രൂവ്മെന്റ്, 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ ബിടെക് റെഗുലർ എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റിസർച്ച് പ്രോജക്ട് അവാർഡ് അപേക്ഷ ക്ഷണിച്ചു
സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും, സെന്ററുകളിലുമുളള അധ്യാപകരിൽ നിന്ന് 201920 സാന്പത്തികവർഷത്തിലെ ന്ധറിസർച്ച് പ്രോജക്ട്ട് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (2008 സ്കീം) 2007 അഡ്മിഷൻ വരെയുളള ഫൈനൽ മേഴിസിചാൻസ് വിദ്യാർഥികൾ/സപ്ലിമെന്ററി/പാർട്ട് ടൈം ഒക്ടോബർ 2020 പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. പിഴകൂടാതെ സെപ്റ്റംബർ 11വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 18വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി (ucek 2015, 2016 അഡ്മിഷൻ ഉൾപ്പെടെ)/ഇംപ്രൂവ്മെന്റി (ucek 2017 അഡ്മിഷൻ)/സെഷണൽ ഇംപ്രൂവ്മെന്റ് ഒക്ടോബർ 2020 പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. പിഴകൂടാതെ സെപ്റ്റംബർ 11 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസസ് (PGDBS), ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസ് (PGDBS) പരീക്ഷകൾക്ക് സെപ്റ്റംബർ ഒന്പതുവരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (DTS) പരീക്ഷയ്ക്ക് പിഴകൂടാതെ സെപ്റ്റംബർ ഒന്പതുവരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ 2018 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ (2013 ന് മുൻപുളള അഡ്മിഷൻ) 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബർ 15ന് മുന്‍പ് അപേക്ഷിക്കണം.
2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ മ്യൂസിക് (വയലിൻ), എംഎ മ്യൂസിക് (വീണ), എംഎ ഡാൻസ് (കേരള നടനം), എംഎസ്സി കന്പ്യൂട്ടർ സയൻസ്, എംഎസ്സി ബയോടെക്നോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷന് മുന്‍പ്), 2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് (2013 അഡ്മിഷന് മുന്‍പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബർ എട്ടുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.