University News
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം: തി​രു​ത്ത​ലു​ക​ള്‍​ക്ക് അ​വ​സ​രം
ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് അ​പേ​ക്ഷ​യി​ല്‍ ഡി​ഗ്രി ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ ഒ​ഴി​കെ എ​ല്ലാ വി​വ​ര​ങ്ങ​ളും സ്വ​യം തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി. എ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച് അ​ന്തി​മ സ​മ​ര്‍​പ്പ​ണം ന​ട​ത്തി പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് മാ​റ്റ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. നി​ല​വി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഇ​മെ​യി​ല്‍ മു​ഖേ​ന ഡി​ഗ്രി ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍‌, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ ഒ​ഴി​കെ തി​രു​ത്തു​ന്ന​തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.

സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സ് എ​ല്‍​എ​ല്‍​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നി​യ​മ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തു​ന്ന എ​ല്‍​എ​ല്‍​എം (സ്വാ​ശ്ര​യം, ര​ണ്ട് വ​ര്‍​ഷം) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 22 വൈ​കു​ന്നേ​രം അ​ഞ്ചി​ന്. ഫീ​സ് ജ​ന​റ​ല്‍ 370 രൂ​പ (എ​സ് സി/ ​എ​സ്ടി 160 രൂ​പ). ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും ല​ഭി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷാ ഫീ​സ​ട​ച്ച​തി​ന് ശേ​ഷം റീ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ക്ക​ണം. ഫോ​ണ്‍: 0494 2407584, 2407016. വെ​ബ്‌​സൈ​റ്റ്: www.cuonline.ac.in

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

15 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ള്‍ 22 മു​ത​ല്‍ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌/ സ​പ്ലി​മെ​ന്‍റ​റി, നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, 2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌/​സ​പ്ലി​മെ​ന്‍റ​റി, സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) റ​ഗു​ല​ര്‍‌, നാ​ലാം വ​ര്‍​ഷ ബി​എ​ച്ച്എം (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌/ സ​പ്ലി​മെ​ന്‍റ​റി.

ബി​ആ​ര്‍​ക് തി​സീ​സ്

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് തി​സീ​സ് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള തി​യ​തി 29 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ത​മി​ഴ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.
More News