University News
വെബിനാര്‍ 15-ന് തുടങ്ങും
വിമൻ സ്റ്റഡീസ് പഠനവകുപ്പിന്‍റെയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമൻസ് സ്റ്റഡീസിന്‍റെയും ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വെബിനാര്‍ സംഘടിപ്പിക്കുന്നു. 'കോവിഡ്19 സ്ത്രീകളിലുണ്ടാക്കുന്ന ആഘാതങ്ങള്‍' എന്നതാണ് വിഷയം. 15ന് വൈസ് ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും. അക്കാദമീഷ്യന്‍മാര്‍, ആക്ടിവിസ്റ്റുകള്‍, വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ തുടങ്ങയിവര്‍ ഓരോ ദിവസങ്ങളിലും വെബിനാറില്‍ സംബന്ധിക്കും. താല്‍പ്പര്യമുള്ളവര്‍ http://forms.gle/p2q2snkNV4wswZTT9 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.

ഏകജാലക പിജി പ്രവേശനം: തിയതി നീട്ടി

ഏകജാലക പിജി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി 22 വൈകുന്നേരം അഞ്ച് വരെ നീട്ടി. അപേക്ഷാ ഫീസ് ജനറല്‍ 280 രൂപ, എസ് സി/എസ്ടി 115 രൂപ. വിവരങ്ങള്‍: www.cuonline.ac.in വെബ്‌സൈറ്റില്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ ഡിഗ്രി രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും തിരുത്തല്‍ വരുത്തുന്നതിനുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്.

പരീക്ഷാ അപേക്ഷ

മൂന്ന്, നാല് സെമസ്റ്റര്‍ എംഎസ് സി റേഡിയേഷന്‍ ഫിസിക്‌സ് (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് പരീക്ഷക്ക് പിഴകൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് സാധാരണ ഫോമില്‍ അപേക്ഷിക്കണം.
More News