ബിആര്‍ക് കോളജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത കോളജുകള്‍ക്ക് ഇടയില്‍ 202021 വര്‍ഷത്തില്‍ ബിആര്‍ക് കോളജ് മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിആര്‍ക് ഒന്നും രണ്ടും സെമസ്റ്റര്‍ പൂര്‍ത്തിയാക്കി പരീക്ഷ എഴുതിയവരും മൂന്നാം സെമസ്റ്ററിലേക്ക് പ്രമോട്ട് ചെയ്യാന്‍ അര്‍ഹത നേടിയവരുമായിരിക്കണം.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കോളേജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റഡ് കോപ്പി, ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷയുടെ രജിസ്ട്രേഷന് വിശദാംശങ്ങള്‍, 335 രൂപയുടെ ചലാന്‍ എന്നിവ സഹിതം രജിസ്ട്രാര്‍ക്ക് 25 നകം സമര്‍പ്പിക്കണം. എസ് സി/എസ്ടി വിദ്യാർഥികള്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സമര്‍പ്പിക്കണം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ മാത്രം കോളജ് മാറ്റത്തിന് അപേക്ഷിച്ചാല്‍ മതി. അത് തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം അയക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന കോളജിന്റെ പ്രിന്‍സിപ്പല്‍ മുഖാന്തരമല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വെബ്സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് 18ന്
ബിരുദ പ്രവേശന ട്രയല്‍ അലോട്ട്മെന്റ് 18ന് വൈകുന്നേരം അഞ്ചുമുതല്‍ വെബ്സൈറ്റില്‍ ലഭ്യമാവും. ട്രയല്‍ അലോട്ട്മെന്റിന് ശേഷം നേരത്തെ സമര്‍പ്പിച്ച കോളജ്, കോഴ്സ് ഓപ്ഷനുകള്‍ 21 വരെ പുനഃക്രമീകരിക്കാം. ഇതിനായി വിദ്യാർഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളജ് കോഴ്സ് ഓപ്ഷന് ഡ്രാഗ് ആന്‍ഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാം. പുതിയ കോളജോ കോഴ്സുകളോ ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ക്കാനോ, ഒഴിവാക്കാനോ സാധിക്കുന്നതല്ല. ഒന്നാം അലോട്ട്മെന്റ് 24 നും രണ്ടാം അലോട്ട്മെന്റ് ഒക്ടോബര്‍ ആറിനും പ്രസിദ്ധീകരിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്സല്‍ഉല്‍ഉലമ/ബിഎസ്ഡബ്ല്യൂ (സിയുസിബിസിഎസ്എസ്) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍.