ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ) 17ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കേണ്ട താണ്. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം Transaction Success
എന്ന രസീതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ട താണ്. മേൽപ്പറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കേണ്ട താണ്. അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ അവരുടെ ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യാവുന്നതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ട തുമാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഉത്തരക്കടലാസുകൾ 18 നകം തിരിച്ചേൽപ്പിക്കാം
ഒന്നാം സെമസ്റ്റർ എംഎ./എംഎസ്സി/എംകോം./എംഎസ്ഡബ്ല്യൂ./എംപിഎ/എംഎംസിജെ./എംഎഎച്ച്ആർഎം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഡിസംബർ പരീക്ഷകളുടെ ഒന്നാം മൂല്യനിർണയം പൂർത്തിയാക്കിയ ഉത്തരക്കടലാസുകൾ അധ്യാപകർ 18 നകം വീഴ്ചകൂടാതെ എത്തിക്കേണ്ട താണ്.
ടൈംടേബിൾ
ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി കന്പ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ ആന്‍ഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) വിദൂരവിദ്യാഭ്യാസം പരീക്ഷകളുടെ പ്രാക്ടിക്കൽ, മിനി പ്രോജക്ട് പരീക്ഷകൾ പാളയത്തുളള പഴയ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് 23 മുതൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിൽ 14 മുതൽ നടക്കേണ്ടിയിരുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷകൾ (2013 സ്കീം 2016 അഡ്മിഷൻ വിദ്യാർഥികൾ) 23 മുതൽ പുനഃരാരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2019 ഡിസംബറിൽ നടന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്‍ഡ് സ്കൾപ്പ് ച്ചർ), ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആന്‍ഡ് സ്കൾപ്പ് ച്ചർ), ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംവിഎ (പെയിന്റിംഗ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ജനുവരിയിൽ നടന്ന ഒൻപതാം സെമസ്റ്റർ ബിആർക്ക് റെഗുലർ ആന്‍ഡ് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ സിബിസിഎസ് ബിഎസ്സി, ബിഎ, ബികോം, ആറാം സെമസ്റ്റർ (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം
18 ന് നടത്തുന്ന ബികോം. (ആന്വൽ സ്കീം) പാർട്ട് രണ്ട് മോഡേണ്‍ ലാംഗ്വേജിന്റെ (സപ്ലിമെന്ററി മാത്രം) പരീക്ഷയ്ക്ക് എസ്ഡി. കോളജ്, ആലപ്പുഴ, സെന്റ് ജോസഫ്സ് കോളജ്, ആലപ്പുഴ, എസ്എൻ കോളജ്, ചേർത്തല, എൽഎസ്സി. മലപ്പുറം, എസ്എസ്സി കണ്ണൂർ എന്നീ കോളജുകൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്ന എല്ലാ വിദ്യാർഥികളും സെന്റ് മൈക്കിൾസ് കോളജ്, ചേർത്തലയിൽ പരീക്ഷ എഴുതേണ്ട താണ്. പരീക്ഷാസമയത്തിൽ മാറ്റമില്ല.
പിഎച്ച്ഡി നൽകി
എൽ.എസ്. ആതിര , എം. രാഗിൻ രാംദാസ് (കെമിസ്ട്രി), പി.എസ്. അഞ്ചു (എൻവയണ്മെന്റൽ സയൻസസ്), പി. നീതു രാജ് (അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്),എം. മുഹമ്മദ് സക്കീർ (മെക്കാനിക്കൽ എൻജിനിയറിംഗ്), യു.എ. രഞ്ചു (ഫിസിക്സ്),ജി. ധനു കൃഷ്ണ , വി.എസ്. കവിത (ഒപ്റ്റോഇലക്ട്രോണിക്സ്), എം. ഷീബ , എസ്. സന്ധ്യ , എം. ഹെലൻ, ജെസി അലക്സാണ്ട ർ (മലയാളം), പി. ഹാരിസ് (അറബിക്), ഷിജോ ഫിലിപ്പ്, ജിൻസ് വർക്കി, എ.ആർ. സൗമ്യ (ഇക്കണോമിക്സ്), രാഖി രാജ്, കെ. രാജശ്രീ , യു. രഞ്ചിനി, സി.എസ്. അനുജ (എഡ്യൂക്കേഷൻ), എം.എസ്.ഷീന , എം.ഹരീഷ് , ലിസ ലിയോണ്‍, രഞ്ചിത രാജീവ്, എസ്. സംഗീത , ആർ. പ്രിയ , ബി. അനീഷ് , എ.എസ്. അനീഷ് (കൊമേഴ്സ്), എം. ജോതി ലക്ഷ്മി (സംസ്കൃതം), ആർ. മാർഷൽ (ഇംഗ്ലീഷ്), ആർ. ഷൈനി (തമിഴ്), സോജൻ പി. വർഗീസ് (സോഷ്യൽ വർക്ക്), ജെ.എ. അഞ്ചു , ഡി. അഞ്ചന (ഹിന്ദി), അമല മാത്യു (സോഷ്യോളജി) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
പിജി, പിഎച്ച്ഡി പ്രവേശന പരീക്ഷകൾ നടത്തും, ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർധിപ്പിക്കും
44 പഠനവകുപ്പുകളിലേക്കുളള 2020 2021 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയും പഠനവകുപ്പുകളിൽ ഒഴിവുള്ള ഗവേഷക സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയും നടത്തുന്നതിന് ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 2020 2021 അധ്യയന വർഷത്തേക്ക് കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള കോളജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകൾ വർധിപ്പിക്കുന്നതിന് ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.