2020 സെപ്റ്റംബറിൽ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻ ബയോമെഡിക്കൽ സയൻസ് (പിജിഡിബിഎസ്) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബിടെക്. കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് (2013 സ്കീം) “ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ്”, “ആപ്ലിക്കേഷൻ സോഫ്റ്റവേർ ഡെവലപ്പ്മെന്റ് ലാബ്”, എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിയറിംഗ്, കാര്യവട്ടം (തിരുവനന്തപുരം ജില്ല), വലിയകൂനന്പായിക്കുളത്തമ്മ കോളജ് ഓഫ് എൻജിനിയറിംഗ്, പാരിപ്പള്ളി (കൊല്ലം ജില്ല) എന്നീ സെന്ററുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വാക്ഇൻഇന്റർവ്യൂ പുതുക്കിയ തീയതി
സർവകലാശാലയുടെ പഠനവകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഫ്യൂച്ചേഴ്സ് സ്റ്റഡീസിൽ അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 15ന് നിശ്ചയിച്ചിരുന്ന വാക്ഇൻഇന്റർവ്യൂ ട്രിപ്പിൾ ലോക്ഡൗണ്‍ കാരണം മാറ്റിവച്ചു. ഈ ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 8.30ന് സർവകലാശാലയുടെ പാളയം കാന്പസിൽ നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.
സിഎസിഇഇ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി: ഒരു വർഷം, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ, കോഴ്സ്ഫീസ്: 16,500/രൂപ. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.
ഡിപ്ലോമ ഇൻ കന്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: ആറ് മാസം, കോഴ്സ്ഫീസ്: 7000/രൂപ (പരീക്ഷാഫീസ് ഉൾപ്പെടെ). ഉയർന്ന പ്രായപരിധി ഇല്ല, ക്ലാസുകൾ കാര്യവട്ടം കാന്പസിൽ നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 07.
www.keralauniversity.ac.in ൽ നിന്നും 28 ാം നന്പർ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് SBI ബാങ്കിൽ A/C.No. 57002299878 ൽ 100 രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടർ, സിഎസിഇഇ, കേരള സർവകലാശാല പിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 വിവാസത്തിൽ അയയ്ക്കുക. അപേക്ഷ തപാലിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.