ഹെൽപ്പ് ഡെസ്കിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണം
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സർവകലാശാല സേവനങ്ങൾ തടസം വരാതിരിക്കാനായി അതതു പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകുന്നേരം അഞ്ച്വരെ താഴെക്കാണുന്ന ഫോണ്‍ നന്പറുകളിലും, ഇമെയിൽ വിലാസങ്ങളിലും ബന്ധപ്പെടാം. ഫോണ്‍ ഹെൽപ്പ്ഡെസ്ക്: 9188526674, 9188526670, ഇമെയിൽ വിലാസം
[email protected] , [email protected]
മറ്റ് സേവനങ്ങൾക്ക് സിബിസിഎസ്എസ് (ഡെപ്യൂട്ടി രജിസ്ട്രാർ ) 04712386104, ബികോം (അസിസ്റ്റന്റ് രജിസ്ട്രാർ) 2386389, ബിഎസ്എസി (അസിസ്റ്റന്റ് രജിസ്ട്രാർ) 2386256, ബിഎ (അസിസ്റ്റന്റ് രജിസ്ട്രാർ) 2386424, ബിഎ സെക്ഷൻ2386390, 2386351, ബിഎ, ബിഎസ്സി ആന്വൽ (അസിസ്റ്റന്റ് രജിസ്ട്രാർ)2386254 ബികോം ആന്വൽ സെക്ഷൻ 2386473, ബിടെക് (പഴയ സ്കീം) 2386257, ബിഎ ആന്വൽ (ഇഡി ഒന്ന്) സെക്ഷൻ 2386350, 2386436, ആന്വൽ സ്കീം 2386438, 2386433.
വിദ്യാർഥികൾ പരമാവധി ഓണ്‍ലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണെന്ന് പരീക്ഷാകണ്‍ട്രോളർ അറിയിച്ചു.
ബിടെക് പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിടെക് (2008 സ്കീം) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ സിവിൽ, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ സർവേയിംഗ് ഒന്ന്, സിവിൽ എൻജിനിയറിംഗ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ടികെഎം എൻജിനിയറിംഗ് കോളജ് കൊല്ലത്തും കോളജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരത്തും 30ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ “ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ് ലാബ്”, “കന്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് ഡ്രാഫ്റ്റിംഗ്” (സിഎഡിസി) ലാബ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 മുതൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ “ഡിജിറ്റൽ സർക്യൂട്ട്സ് ലാബ് ”, “ഡേറ്റാബേസ് ലാബ് ”, എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ 28, 29 തീയതികളിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് (തിരുവനന്തപുരം ജില്ല) നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എൽഎൻസിപിഇ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കാര്യവട്ടം എൽഎൻസിപിയിൽ 202021 അധ്യയന വർഷത്തേക്കുള്ള ബിപിഎഡ്, എംപിഇ, പിജിഡിഎച്ച്എഫ്എം എന്നീ കോഴ്സുകൾക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒൻപതാം സെമസ്റ്റർ ബിആർക്ക് സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴകൂടാതെ ഒക്ടോബർ മൂന്നുവരെയും 150 രൂപ പിഴയോടെ ഒക്ടോബർ ഏഴുവരെയും 400 രൂപ പിഴയോടെ ഒക്ടോബർ ഒന്പതുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 നവംബർ 18 മുതൽ നടത്തുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബികോം എൽഎൽബി /ബിബിഎ എൽഎൽബി, നവംബർ 20 മുതൽ നടത്തുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി പരീക്ഷകൾക്ക് ഓണ്‍ലൈനായി അപക്ഷിക്കാം. പിഴകൂടാതെ ഒക്ടോബർ അഞ്ച് വരെയും 150 രൂപ പിഴയോടെ ഒക്ടോബർ എട്ടുവരെയും 400 രൂപ പിഴയോടെ ഒക്ടോബർ 12 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.