University News
ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202021 വ​ര്‍​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ സ്റ്റു​ഡ​ന്‍റ് ലോ​ഗി​ന്‍ വ​ഴി അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കു​ക​യും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​രി​ല്‍ എ​സ്‌​സി/​എ​സ്ടി./​ഒ​ഇ​സി. വി​ദ്യാ​ർ​ഥി​ക​ള്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്. മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് 29ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ. (2014 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ര്‍ ആ​റു​വ​രേ​യും ഫീ​സ​ട​ച്ച് ഒ​ക്ടോ​ബ​ര്‍ എ​ട്ട്‌​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ മാ​സ്റ്റ​ര്‍ ഓ​ഫ് ട്രാ​വ​ല്‍ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്.) നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം.