University News
ബി​എ സോ​ഷ്യോ​ള​ജി വൈ​വ വോ​സി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 28 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പു​തു​ക്കി​യ ഇ​ന്‍റ​ർ​വ്യൂ തീ​യ​തി

29 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ണ്ട​ക്ട​ർ​മാ​രു​ടെ (ദി​വ​സ​വേ​ത​ന) ത​സ്തി​ക​യി​ലേ​ക്കു​ള​ള ഇ​ന്‍റ​ർ​വ്യൂ ഒ​ക്ടോ​ബ​ർ ആ​റി​ലേ​ക്ക് മാ​റ്റി. ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​വി​ലെ 8.30ന് ​പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ബി​രു​ദ​പ്ര​വേ​ശ​നം2020 മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ്, സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് കോ​ള​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു​ള്ള മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് നേ​ര​ത്തെ​ത​ന്നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത​ല്ല. ഇ​തി​ലേ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് അ​ത​തു കോ​ള​ജു​ക​ളെ സ​മീ​പി​ക്ക​ണം.